SignIn
Kerala Kaumudi Online
Saturday, 06 June 2026 4.55 AM IST

കൂടുതൽ ബയോമെഡിക്കൽ മാലിന്യ സംസ്കരണ പ്ലാന്റുകൾക്ക് പിന്തുണ: മന്ത്രി കെ. മുരളീധരൻ

ok

തിരുവനന്തപുരം: ഐ.എം.എ കേരളത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഇമേജ് (ഐ.എം.എ ഗോസ് ഇക്കോ ഫ്രണ്ട്‌ലി ) രാജ്യത്തിന് മാതൃകയായ ബയോമെഡിക്കൽ മാലിന്യ സംസ്കരണ സംവിധാനമാണെന്ന് മന്ത്രി കെ. മുരളീധരൻ.

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംഘടിപ്പിച്ച ലോക പരിസ്ഥിതി ദിനാചരണ പരിപാടി സൗത്ത് പാർക്ക് ഹോട്ടലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് ആരോഗ്യ സ്ഥാപനങ്ങളുടെ എണ്ണവും ബയോമെഡിക്കൽ മാലിന്യങ്ങളുടെ അളവും വർധിച്ചുവരുന്ന സാഹചര്യത്തിൽ നിലവിൽ പാലക്കാട് പ്രവർത്തിക്കുന്ന ഇമേജ് പ്ലാന്റിന്റെ ശേഷി പൂർണമായി ഉപയോഗിക്കപ്പെടുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭാവിയിൽ സംസ്ഥാനത്ത് കൂടുതൽ ബയോമെഡിക്കൽ മാലിന്യ സംസ്കരണ പ്ലാന്റുകൾ സ്ഥാപിക്കേണ്ടതുണ്ടെന്നും അത്തരം സംരംഭങ്ങൾക്ക് ആവശ്യമായ എല്ലാ പിന്തുണയും സംസ്ഥാന സർക്കാർ നൽകുമെന്നും മന്ത്രി ഉറപ്പുനൽകി.
മന്ത്രി അഡ്വ. സണ്ണി ജോസഫ് മുഖ്യാതിഥിയായി. പരിസ്ഥിതി സംരക്ഷണ രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവെച്ച വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പരിസ്ഥിതി മിത്ര അവാർഡുകൾ വിതരണം ചെയ്തു.

ഐ.എം.എ കേരള സംസ്ഥാന പ്രസിഡന്റ് ഡോ. എം.എൻ.മേനോൻ അദ്ധ്യക്ഷത വഹിച്ചു. മുൻ ദേശീയ പ്രസിഡന്റുമാരായ ഡോ എ. മാർത്താണ്ഡപിള്ള,ഡോ. ആർ.വി.അശോകൻ,ഡബ്ലിയു.എച്ച്.ഒ പ്രതിനിധി ഡോ.എസ്.എസ്. ലാൽ,ഇമേജ് ചെയർമാൻ ഡോ.വി.യു.സീതി,​ ഡോ. ശ്രീവിലാസൻ,സംസ്ഥാന സെക്രട്ടറി ഡോ. റോയ് ആർ.ചന്ദ്രൻ,ഡോ. ഗോപികുമാർ,ഡോ. ആർ.സി. ശ്രീകുമാർ,ഇമേജ് സെക്രട്ടറി ഡോ.കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: K MURALEEDHARAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA