
കൊച്ചി: ജയിലിലെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനുള്ള സുപ്രീംകോടതി നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനതല മേൽനോട്ട സമിതി ഉടൻ രൂപീകരിക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സമിതി ചെയർമാൻ പദവി ഏറ്റെടുക്കാൻ റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ആർ. നാരായണ പിഷാരടിയോട് കോടതി ശുപാർശ ചെയ്തു. ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് വി.എം.ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |