SignIn
Kerala Kaumudi Online
Wednesday, 15 July 2026 4.11 AM IST

പിണക്കം മാറാതെ കാലവർഷം,​ വൈദ്യുതി പ്രതിസന്ധി തുടരും

READ ENGLISH VERSION
1

തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാദ്ധ്യതയില്ല. വെള്ളിയാഴ്ച മുതൽ ഒറ്റപ്പെട്ടതും ചിലയിടത്ത് ശക്തമായതുമായ മഴ ലഭിക്കാനിടയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് വിലയിരുത്തുന്നു. വൈദ്യുതി ഉപഭോഗം കൂടുകയും പുറത്തുനിന്നുള്ള ലഭ്യത കുറയുകയും ചെയ്തതോടെ രണ്ടു ദിവസമായി ഭാഗിക വൈദ്യുതി നിയന്ത്രണമുണ്ട്. പല മേഖലകളിലും അരമണിക്കൂർ വീതം രണ്ടുതവണ വരെ വൈദ്യുതി മുടങ്ങുന്ന സാഹചര്യമാണ്. വരും ദിവസങ്ങളിലും രാത്രിയിലെ വൈദ്യുതി കട്ട് വേണ്ടിവരും. തമിഴ്നാട്, കർണ്ണാടക, ആന്ധ്രാപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽ ചൂടേറിയ കാലാവസ്ഥയാണ്.


വൈദ്യുതി കുറഞ്ഞു

മഴകുറഞ്ഞതോടെ ആഭ്യന്തര വൈദ്യുതി ഉത്പാദനം പരിമിതമാണ്. 19.2418 ദശലക്ഷം യൂണിറ്റായിരുന്നു തിങ്കളാഴ്ച ആഭ്യന്തര ഉത്പാദനം. ജലപദ്ധതികളിൽ നിന്ന് ഉത്പാദിപ്പിച്ചത് 16.1325 ദശലക്ഷം യൂണിറ്റ് വൈദ്യുതിയായിരുന്നു. കഴിഞ്ഞവർഷം ഇതേദിവസം 44.2212 ദശലക്ഷം യൂണിറ്റ് ഉത്പാദിപ്പിച്ചിരുന്നു. തിങ്കളാഴ്ച പീക്ക് സമയ ഉപഭോഗം 4577 മെഗാവാട്ടിലേക്ക് ഉയർന്നു.


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയെ തുടർന്ന് ന്യൂനമർദ്ദത്തിന് സാദ്ധ്യതയുണ്ട്. ഇത് കേരളത്തിൽ മഴയ്ക്ക് കാരണമാകാനിടയില്ല

- നീത കെ.ഗോപാൽ

ഡയറക്ടർ, കാലാവസ്ഥാ

നിരീക്ഷണ കേന്ദ്രം, തിരുവനന്തപുരം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSEB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA