SignIn
Kerala Kaumudi Online
Monday, 03 August 2026 2.09 AM IST

മഴതുണച്ചു; വൈദ്യുതി ഉപഭോഗം കുറഞ്ഞു

READ ENGLISH VERSION
aa

തിരുവനന്തപുരം: കാലവർഷം ശക്തിപ്പെട്ടതിനെത്തുടർന്ന് സംസ്ഥാനത്ത് നിലനിന്നിരുന്ന വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം. രണ്ടു ദിവസത്തിനിടെ വൈദ്യുതി ഉപഭോഗം ഗണ്യമായി കുറഞ്ഞു. വെള്ളിയാഴ്ച 4538 മെഗാവാട്ട് ആയിരുന്ന പീക്ക് സമയ ആവശ്യകത ശനിയാഴ്ച 4054 മെഗാവാട്ടായി. പ്രതിദിന ആവശ്യകതയിലും കാര്യമായ കുറവ് രേഖപ്പെടുത്തി. വെള്ളിയാഴ്ച 89.077 ദശലക്ഷം യൂണിറ്റായിരുന്നത് ശനിയാഴ്ച 82.8846 ദശലക്ഷം യൂണിറ്റായി കുറഞ്ഞു. കേരളത്തിനു പുറത്തുനിന്ന് വെള്ളിയാഴ്ച വാങ്ങിയ വൈദ്യുതി 63.6313 ദശലക്ഷം യൂണിറ്റായിരുന്നു. ശനിയാഴ്ച ഇത് 62.1847 യൂണിറ്റായി.

അതേസമയം ആഭ്യന്തര വൈദ്യുതി ഉത്പാദനം കൂട്ടുന്ന വിധത്തിലേക്ക് ഡാമുകളിലെ ജലനിരപ്പ് ഉയർന്നിട്ടില്ല. ശനിയാഴ്ച ജലവൈദ്യുത പദ്ധതികളിനിന്നുള്ള ആഭ്യന്തര ഉത്പാദനം 18.2193 ദശലക്ഷം യൂണിറ്റായിരുന്നു. ഇടുക്കിയിൽ 37.48 ശതമാനമാണ് ജലനിരപ്പ്. കഴിഞ്ഞ വർഷം ഇതേസമയം 70 ശതമാനമായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSEB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA