SignIn
Kerala Kaumudi Online
Thursday, 06 August 2026 3.08 AM IST

കെ.എസ്.ആർ.ടി.സി വാട്സ്ആപ്പ് ടിക്കറ്റ് ഇന്നു മുതൽ

ksrtc-strike

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ എ.ഐ പവേർഡ് വാട്സ്ആപ്പ് ടിക്കറ്റിംഗ് സംവിധാനം ഇന്ന് നിലവിൽ വരും. ഇന്ന് രാവിലെ 11ന് തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിലെ സിംഫണി ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി സി.പി. ജോൺ ഉദ്ഘാടനം ചെയ്യും. കെ.എസ്.ആർ.ടി.സിയുടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കസ്റ്റമർ കെയർ ടോൾ ഫ്രീ സേവനമായ 149ന്റെയും നവീകരിച്ച കൊറിയർ സംവിധാനത്തിന്റെയും ഉദ്ഘാടനവും മന്ത്രി നിർവഹിക്കും. മികച്ച പ്രവർത്തനം നടത്തിയ ജീവനക്കാർക്കും കെ.എസ്.ആർ.ടി.സി യൂണിറ്റുകൾക്കുമുള്ള സംസ്ഥാനതല അവാർഡുകളും മന്ത്രി വിതരണം ചെയ്യും. മന്ത്രി കെ. മുരളീധരൻ അദ്ധ്യക്ഷനാകും. ഗതാഗത സെക്രട്ടറി ടി.വി. അനുപമ, കെ.എസ്.ആർ.ടി.സി സി.എം.ഡി പ്രമോജ് ശങ്കർ തുടങ്ങിയവർ സംബന്ധിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSRTC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA