
തിരുവനന്തപുരം: മുൻ ഇടതുമുന്നണി സർക്കാരിന് അന്താരാഷ്ട്ര ഫുട്ബോൾ താരം മെസിയെ കൊണ്ടുവരാൻ നടത്തിയ നീക്കങ്ങളിലെ സാമ്പത്തിക ഇടപാട് അന്വേഷിക്കാൻ എൻഫോഴ്സ് മെന്റ് ഡയറക്ടറേറ്റും സി.ബി.ഐ.ഫിനാൻസ് ഏജൻസിയും നടപടികൾ തുടങ്ങിയതായി സൂചന.
സംസ്ഥാന സർക്കാരിന്റെ പക്കലുള്ള റിപ്പോർട്ട് ഇ.ഡി ഔദ്യോഗികമായി ആവശ്യപ്പെട്ടേക്കും. സർക്കാരിന്റെ അന്വേഷണ വിവരങ്ങളും ഇ.ഡി ശേഖരിക്കുന്നുണ്ട്. വിദേശത്തേക്ക് അയച്ച പണത്തിന്റെ ഉറവിടം സംബന്ധിച്ച കാര്യങ്ങൾ ആദായനികുതി വകുപ്പിന്റെ പരിധിയിൽ വരുന്നതാണെങ്കിലും ആ വശവും ഇ.ഡിയുടെ പരിഗണനയിലുണ്ട്.ഇത് പിന്നീട് സി.ബി.ഐയ്ക്ക് കൈമാറിയേക്കും.
മെസി പദ്ധതിക്ക് പിന്നിൽ വൻക്രമക്കേട് നടന്നുവന്ന കായിക വകുപ്പ് സെക്രട്ടറിയുടെ റിപ്പോർട്ടിൻമേൽ സംസ്ഥാന സർക്കാർ ഒരു തീരുമാനവും എടുത്തിട്ടില്ല.
എന്ത് അന്വേഷണം വേണമെന്ന് ശുപാർശ സമർപ്പിക്കാൻ നിയമ,ധനകാര്യ സെക്രട്ടറിമാരോട് ആവശ്യപ്പെട്ടിരിക്കുകയാണ്. അതിനിടെയാണ് കേന്ദ്ര ഇടപെടൽ.
അന്ന് കായിക മന്ത്രിയായിരുന്ന അബ്ദുറഹ്മാനെ കേന്ദ്രീകരിച്ചാണ് അന്വേഷണം. വിദേശത്തേക്ക് കോടിക്കണക്കിന് രൂപ കടത്തിയതിൽ വിദേശനാണയ വിനിമയ നിയമമായ ഫെമ ചട്ടങ്ങൾ ലംഘിച്ചിട്ടുണ്ടോ എന്നാണ് കേന്ദ്രം പരിശോധിക്കുന്നത്.
ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തും സർക്കാരിനെ തെറ്റിദ്ധരിപ്പിച്ചും കായികമന്ത്രി വഴിയൊരുക്കികൊടുത്തുവെന്നാണ് ആരോപണം. പ്രധാന സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ് കാസ്റ്റിങ് കമ്പനിയെ (ആർ.ബി.സി) വഴിവിട്ട് ഉൾപ്പെടുത്തിയതും അവർക്ക് ഒത്താശകൾ ചെയ്തുകൊടുത്തതും കേന്ദ്ര,സംസ്ഥാന സർക്കാരുകളെ തെറ്റിദ്ധരിപ്പിച്ചതും മുൻകായികമന്ത്രിയാണെന്ന ആക്ഷേപമാണ് ഉയരുന്നത്.ഇതുസംബന്ധിച്ച ഒരു ഫയലും സർക്കാരിന്റെ പക്കലിലില്ലെന്ന് കായികവകുപ്പ് സെക്രട്ടറി മുഖ്യമന്ത്രിക്ക് നൽകിയ റിപ്പോർട്ടിലുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |