
തിരുവനന്തപുരം: വിദ്യാർഥികൾക്കായി നടപ്പാക്കുന്ന നീന്തൽ പരിശീലന പദ്ധതിയായ 'അക്വാഫിറ്റിന്റെ ' ആദ്യഘട്ടത്തിൽ 14,000 പേർക്ക് പരിശീലനം നൽകുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീൻ പറഞ്ഞു. 'അക്വാഫിറ്റിന്റെ' സംസ്ഥാനതല ഉദ്ഘാടനം ജിമ്മി ജോർജ് അക്വാട്ടിക് കോംപ്ലക്സിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. പരിശീലനത്തിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ബന്ധപ്പെട്ട വകുപ്പുകളുടെയും സഹകരണം ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. ആരോഗ്യം ദേവസ്വം മന്ത്രി കെ. മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. സ്‌പോർട്സ് യുവജനക്ഷേമ മന്ത്രി ഒ.ജെ. ജനീഷ് വിശിഷ്ടാതിഥിയായിരുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടർ സ്‌നേഹിൽകുമാർ സിംഗ്, കായിക യുവജനകാര്യ ഡയറക്ടർ ഡോ. റെജിൻ എം.സി, ഒളിമ്പ്യൻ പി.ആർ. ശ്രീജേഷ്, പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. ഡി. സജിത്ത് ബാബു, എ.ഡി.ജി.ഇ സന്തോഷ് സി.എ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |