SignIn
Kerala Kaumudi Online
Thursday, 28 May 2026 4.37 AM IST

സമുദായ ശാക്തീകരണത്തിൽ പെൻഷണേഴ്സ് വിലപ്പെട്ടത്: വെള്ളാപ്പള്ളി

photo

ചേർത്തല : സമുദായ ശാക്തീകരണത്തിനായി ശ്രീനാരായണ പെൻഷണേഴ്സ് കൗൺസിൽ വിലയേറിയ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ശ്രീനാരായണ പെൻഷണേഴ്സ് കൗൺസിൽ കണിച്ചുകുളങ്ങരയിൽ സംഘടിപ്പിച്ച സംസ്ഥാനതല സ്‌കോളർഷിപ്പ് വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

പെൻഷണേഴ്സ് കൗൺസിൽ കേന്ദ്രസമിതി പ്രസിഡന്റ് കെ.എം.സജീവ് അദ്ധ്യക്ഷത വഹിച്ചു.യോഗം കൗൺസിലർ സി.എം.ബാബു മുഖ്യപ്രഭാഷണം നടത്തി. പി.എസ്.എൻ.ബാബു,​ അഡ്വ.എം.എൻ.ശശിധരൻ,​ ഡോ.ആർ.ബോസ് തുടങ്ങിയവർ പങ്കെടുത്തു.

പ്ലസ് ടു പരീക്ഷയിൽ മികച്ചവിജയം നേടിയ 10വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ നൽകി.

രണ്ടാം ഘട്ട പരീക്ഷയിൽ ഒന്നും രണ്ടും മൂന്നും റാങ്കുകൾ നേടിയ വിദ്യാർത്ഥികൾക്ക് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ഒന്നാം റാങ്ക് ജേതാക്കൾക്ക് 10,000 രൂപ വീതവും രണ്ടാം റാങ്ക് നേടിയവർക്ക് 5,000 രൂപ വീതവും മൂന്നാം റാങ്ക് നേടിയവർക്ക് 3,000 രൂപ വീതവുമാണ് സമ്മാനമായി നൽകിയത്. ശ്രീനാരായണ സ്‌കോളർഷിപ് എക്സാമിനേഷൻ ഫൈനൽ പരീക്ഷയിൽ 85% നേടിയ വിദ്യാർത്ഥികൾക്ക് 1,500 രൂപ വീതവും നൽകി. 2027ലെ സ്‌കോളർഷിപ്പ് പരീക്ഷയ്ക്കുള്ള രജിസ്‌ട്രേഷൻ നടപടികൾ ഉടൻ ആരംഭിക്കുമെന്ന് യോഗത്തിൽ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: VELLAPPALLY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA