SignIn
Kerala Kaumudi Online
Wednesday, 15 July 2026 4.11 AM IST

ധവളപത്രത്തിലുള്ളത് വാസ്തവ വിരുദ്ധം: പിണറായി വിജയൻ 

1

തിരുവനന്തപുരം: വസ്തുതാവിരുദ്ധമായ പരാമർശങ്ങളാണ് യു.ഡി.എഫ് സർക്കാർ പുറത്തിറക്കിയ ധവളപത്രത്തിലുള്ളതെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. ബോധപൂർവം തെറ്റിദ്ധാരണ പരത്താനും മുൻ സർക്കാരിനെ താറടിക്കാനുമാണ് ശ്രമം. എ.കെ.ജി പഠനഗവേഷണ കേന്ദ്രം തയ്യാറാക്കിയ 'വസ്തുതകളുടെ ധവളപത്രം" സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനു നൽകി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

പത്തുവർഷം എൽ.ഡി.എഫ് ഭരണം നടത്തിയപ്പോൾ സംസ്ഥാനത്തിന്റെ ബാദ്ധ്യത അനിയന്ത്രിതമായി ഉയർന്നുവെന്ന കള്ളം പ്രചരിപ്പിക്കുകയാണ് യു.ഡി.എഫ് സർക്കാർ. 2011-16ലെ യു.ഡി.എഫ് കാലത്ത് സംസ്ഥാനത്തിന്റെ കടബാദ്ധ്യത 1.93 മടങ്ങാണ് വർദ്ധിച്ചത്. 2016-21 കാലത്ത് 1.85 മടങ്ങായും 2021-26ൽ ഇത് 1.6 മടങ്ങായും കുറഞ്ഞു. കടബാദ്ധ്യതയും ആഭ്യന്തരവരുമാനവും തമ്മിലുള്ള അനുപാതം കൊവിഡിന് ശേഷം 34 ശതമാനമായി കുറഞ്ഞു. ഇതു മറച്ചുവച്ച് 5 ലക്ഷം കോടിയിൽപ്പരം കടമുണ്ടെന്ന് പ്രചരിപ്പിക്കുന്നെന്നും പിണറായി പറഞ്ഞു. എല്ലാമേഖലയിലും പുതിയ സർക്കാർ പണം വെട്ടിക്കുറയ്ക്കുകയാണെന്നും തദ്ദേശഭരണസ്ഥാപനങ്ങൾക്ക് പണം നൽകിയിട്ടേയില്ലെന്നും മുൻധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. 6,300 കോടി ഖജനാവിലുണ്ട്. സ്പിൽ ഓവറായി നൽകേണ്ട തുകയും ഈ വർഷം ആദ്യം നൽകേണ്ട ഗഡുവും പഞ്ചായത്തുകൾക്ക് നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

 കി​ഫ്ബി​യി​ലും​ ​നുണപ്ര​ച​ര​ണമെന്ന്

തി​രു​വ​ന​ന്ത​പു​രം​:​ ​കി​ഫ്ബി​ക്കെ​തി​രെ​ ​സ​ർ​ക്കാ​ർ​ ​ധ​വ​ള​പ​ത്ര​ത്തി​ൽ​ ​പ​റ​യു​ന്ന​ ​കാ​ര്യ​ങ്ങ​ൾ​ക്ക് ​അ​ക്ക​മി​ട്ട് ​മ​റു​പ​ടി​ ​ന​ൽകാൻ ശ്രമിച്ച് ​ധ​വ​ള​പ​ത്രം.​ ​​സ​ർ​ക്കാ​രി​ന്റെ​ ​ധ​വ​ള​പ​ത്ര​ത്തി​ൽ​ ​കേ​ന്ദ്ര​നി​ല​പാ​ടി​നെ​ ​കു​റ്റ​പ്പെ​ടു​ത്തു​ന്നി​ല്ലെ​ന്ന​ ​ആ​രോ​പ​ണ​മാ​ണ് ​കാ​ര്യ​മാ​യി​ ​ഉ​ന്ന​യി​ച്ച​ത്.​ ​എ​ന്നാ​ൽ​ ​കി​ഫ്ബി​ ​സാ​മ്പ​ത്തി​ക​ ​പ്ര​തി​സ​ന്ധി​ ​രൂ​ക്ഷ​മാ​ക്കു​ന്നു​വെ​ന്ന​ ​ആ​രോ​പ​ണം​ ​ത​ള്ളി.​ ​ബ​ഡ്ജ​റ്റ് ​എ​സ്റ്റി​മേ​റ്റി​ൽ​ ​പെ​ടു​ത്തു​ന്നി​ല്ല,​ ​വാ​ഹ​ന​ ​നി​കു​തി​ ​ക്ര​മ​ര​ഹി​ത​മാ​യി​ ​കി​ഫ്ബി​ക്ക് ​വ​ക​യി​രു​ത്തു​ന്നു​ ​തു​ട​ങ്ങി​യ​ ​ആ​രോ​പ​ണ​ങ്ങ​ളെ​ ​ന്യാ​യീ​ക​രി​ച്ചു.​ ​മ​സാ​ല​ ​ബോണ്ടും​ ​കൂ​ടി​യ​ ​പ​ലി​ശ​യ്ക്ക് ​വാ​യ്പ​യെ​ടു​ത്ത് ​കു​റ​ഞ്ഞ​ ​പ​ലി​ശ​യ്ക്ക് ​ബാ​ങ്കി​ലി​ടു​ന്നു​ ​തു​ട​ങ്ങി​യ​ ​ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് ​കൃ​ത്യ​മാ​യ​ ​മ​റു​പ​ടി​യി​ല്ല.​ ​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PINARAYI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA