
തിരുവനന്തപുരം: പൊലീസിന്റെ സംരക്ഷണം ഓരോ പൗരനും അനുഭവിച്ചറിയാനാവുന്ന തരത്തിൽ സേനയെ ആധുനികവത്കരിക്കുമെന്ന് നയപ്രഖ്യാപനത്തിൽ സർക്കാർ ഉറപ്പുനൽകുന്നു. പൊലീസിനെ കൂടുതൽ പ്രൊഫഷണലാക്കും. സുതാര്യത, ഉത്തരവാദിത്വം, പൗര- സൗഹൃദ പൊലീസിംഗ് എന്നിവയ്ക്ക് ഊന്നൽ നൽകും. ഓരോ കേരളീയനും പൊലീസ് സേനയെ അവരുടെ സംരക്ഷകരായി അനുഭവിച്ചറിയാനാവണം. മയക്കുമരുന്ന് ഉപയോഗം, സംഘടിത കുറ്റകൃത്യം, സൈബർ കുറ്റങ്ങൾ, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ എന്നിവയ്ക്കെതിരെ ശക്തവും വിട്ടുവീഴ്ചയില്ലാത്തതുമായ നടപടിയുണ്ടാവും. മയക്കുമരുന്ന് ശൃംഖലയെ ഉന്മൂലനം ചെയ്യാൻ 'ഓപ്പറേഷൻ തൂഫാൻ" ശക്തമാക്കും. ഓൺലൈൻ മയക്കുമരുന്ന് ശൃംഖലകളെ നിരീക്ഷിക്കാൻ സ്റ്റേറ്റ് നാർക്കോട്ടിക് എൻഫോഴ്സ്‌മെന്റ് ബ്യൂറോ സ്ഥാപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |