
തിരുവനന്തപുരം: ലോവർ പ്രൈമറി സ്കൂൾ ടീച്ചേഴ്സ് റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നടത്തുന്നില്ലെന്ന് ആരോപിച്ച് ഉദ്യോഗാർത്ഥികൾ സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതീകാത്മകമായി മണ്ണു തിന്ന് പ്രതിഷേധിച്ചു. നിലത്ത് ഇലയിട്ട് മണ്ണ് വിളമ്പിയായിരുന്നു റാങ്ക് ഹോൾഡേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രതിഷേധിച്ചത്. രാത്രി പന്തംകൊളുത്തി പ്രകടനവും നടത്തി. നടപടി ഉണ്ടായില്ലെങ്കിൽ മുടി മുറിച്ച് പ്രതിഷേധിക്കുമെന്ന് ഉദ്യോഗാർത്ഥികൾ പറഞ്ഞു.
റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടുക, എയ്ഡഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഉദ്യോഗാർത്ഥികൾ ഒൻപത് ദിവസമായി സെക്രട്ടേറിയറ്റിന് മുന്നിൽ രാപകൽ സമരം നടത്തുകയാണ്. കഴിഞ്ഞ വർഷം മെയ് 31ന് നിലവിൽ വന്ന റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനങ്ങൾ നടത്തുന്നില്ലെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു. അഞ്ച് ജില്ലകളിൽ ഒന്നാം റാങ്കുകാരനു പോലും നിയമനം നൽകിയില്ലെന്നും കുറ്റപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |