SignIn
Kerala Kaumudi Online
Saturday, 15 August 2026 1.35 AM IST

ഡോ. നസ്മിൻ കാത്തിരിക്കുന്നു; ബ്ലെഡ് സ്‌റ്റെം സെല്ലിനായി

dr-nasmin

തിരുവനന്തപുരം: യുവ വനിതാ ഡോക്ടറുടെ ജീവൻ രക്ഷിക്കാൻ

ബ്ലെഡ് സ്റ്റെം സെൽ തേടുകയാണ് മെഡിക്കൽ സംഘം.

തിരുവനന്തപുരം കിംസിലും ബംഗളൂരുവിലെ ആസ്റ്ററിലും രോഗികളെ ചികിത്സിച്ചിരുന്ന ഡോ. നസ്മിൻ (37) ഇപ്പോൾ ഖത്തറിലെ റുമൈല ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുകയാണ്.

അക്യുട്ട് മൈലോയിഡ് ലുക്കീമിയ എന്ന അർബുദ രോഗത്തിന് 3 മാസത്തിനുള്ളിൽ ബ്ലെഡ് സ്റ്റെം സെൽ ട്രാൻസ് പ്ളാന്റ് നടത്തണം. തുടർചികിത്സക്കായി തിരുവനന്തപുരത്തേക്ക് മടങ്ങിയെത്തും.

അനുയോജ്യമായത് കിട്ടുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. എത്രയും കൂടുതൽ പേർ സന്നദ്ധത അറിയിക്കുന്നുവോ, അവരിൽ ആരെങ്കിലും ഒരാൾക്ക് ഡോക്ടറുടെ ജീവൻ രക്ഷിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

രാജ്യത്ത് ഏഴു ലക്ഷത്തോളം പേർ മാത്രമേ ബ്ലഡ് സ്റ്റെം സെൽ നൽകാൻ രജിസ്റ്റർ ചെയ്തിട്ടുള്ളൂ. ഇവരിൽ നിന്ന് നസ്മിന് അനുയോജ്യമായത് കണ്ടെത്തനായിട്ടില്ല.

സ്റ്റെം സെൽ കുടുംബാംഗങ്ങളിൽ നിന്നാണെങ്കിൽപോലും സാമ്യം വരാനുള്ള സാദ്ധ്യത 25 ശതമാനം മാത്രമാണ്. രക്തബന്ധത്തിൽ നിന്നല്ലാതെയുള്ള സാദ്ധ്യത 10000ൽ ഒന്ന് മുതൽ 20 ലക്ഷത്തിൽ ഒന്ന് വരെയും.

ബ്ലെഡ് സ്റ്റെം സെൽ ദാനം

#കിംസ് ഹെൽത്തിൽ ആഗസ്റ്റ് 17, 18 തീയതികളിൽ ധാത്രി ബ്ലെഡ് സ്റ്റെം സെൽ ഡോണർ രജിസ്ട്രിയുടെ നേതൃത്വത്തിൽ രജിസ്ട്രേഷൻ ക്യാമ്പ് നടത്തുന്നുണ്ട്.

18 മുതൽ 50 വയസുവരെയുള്ളവർക്ക് രജിസ്റ്റർ ചെയ്യാം. അണുവിമുക്തമായ പഞ്ഞി ഉൾക്കവിളിൽ ഉരസിയെടുക്കുന്ന സ്രവം (സ്വാബ്) സാമ്പിളായി ശേഖരിക്കും.

പരിശോധനാഫലം ലഭിക്കാൻ 45-60 ദിവസംവരെയെടുക്കും. സാമ്യം വന്നാൽ ദാതാവിനെ അറിയിക്കും.

# സാധാരണ രക്തമെടുക്കുന്നതുപോലെ ട്യൂബ്‌വഴി പ്രത്യേക ബാഗിലേക്ക് സ്‌റ്റെം സെൽ മാത്രമായി വേർതിരിച്ച് ശേഖരിക്കും.പരമാവധി 250 എം.എൽ വരെയാവും എടുക്കുന്നത്. 2 മുതൽ 4 മണിക്കൂർ വരെ ദാതാവ് ആശുപത്രിയിൽ ചെലവിടേണ്ടിവരും. തുടർന്ന് ആശുപത്രിവിടാം. കൂടുതൽ വിവരങ്ങൾ www.datri.org ൽ ലഭ്യമാക്കിയിട്ടുണ്ട്. 7824833367 എന്ന നമ്പറിലും അറിയാം.

രക്തം നിർമ്മിക്കുന്ന

അടിസ്ഥാന കോശം

ശരീരത്തിൽ രക്തം നിർമ്മിക്കുന്ന അടിസ്ഥാന കോശമാണിത് (മൂലകോശം). ഇതിൽ നിന്നാണ് ചുവന്ന, വെളുത്ത രക്താണുക്കളും പ്ലേറ്റ് ലെറ്റുകളുമടക്കം ഉണ്ടാകുന്നത്. രോഗബാധിതന്റെ ബ്ലഡ് സ്‌റ്റൈം സെൽ പൂർണ്ണമായും നീക്കിയശേഷമാണ് പുതിയ സ്‌റ്റെം സെൽ രക്തത്തിലേക്ക് കടത്തിവിടുക. രക്താർബുദത്തിന് കാരണമായ ഘടകങ്ങൾ അടങ്ങിയ രക്തത്തിന് പകരം ആഴ്ചകളെടുത്ത് പുതിയ രക്തം രൂപപ്പെടും. രോഗിയുടെ രക്തഗ്രൂപ്പ് തന്നെ മാറി ദാതാവിന്റേതാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: STEM CELL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA