
തിരുവനന്തപുരം: ശബരിമലയിലും തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലും ഓൺലൈൻ സേവനം നൽകുന്നതുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് ഇന്നലെ ബാങ്കുകളുമായി ചർച്ച നടത്തി. മാസ്‌കോട്ട് ഹോട്ടലിൽ നടന്ന ചർച്ചയിൽ 18 ബാങ്കുകൾ പങ്കെടുത്തു. ശബരിമലയിൽ ഭക്തർക്ക് നൽകാൻ കഴിയുന്ന സേവനങ്ങൾ ബാങ്കുകൾ വിശദീകരിച്ചു. കിയോസ്‌കുകൾ തയ്യാറാകുന്നതും വഴിപാടുകൾ ഡിജിറ്റലൈസ് ചെയ്യാനുമുള്ള നടപടികളാണ് വിശദീകരിച്ചത്. പണമിടപാടുകൾ സുതാര്യമാക്കാനും എല്ലാ ക്ഷേത്രങ്ങളിലും വഴിപാട് ഉൾപ്പെടെ ഡിജിറ്റലാക്കാനുമാണ് ദേവസ്വം ബോർഡിന്റെ തീരുമാനം. ഏത് ബാങ്കിനെ ഏൽപ്പിക്കണമെന്ന് ദേവസ്വം ബോർഡ് യോഗം തീരുമാനമെടുക്കും. ആദ്യഘട്ടത്തിൽ ശബരിമലയിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കാനാണ് തീരുമാനം. ശബരിമലയിലെ വഴിപാട്, ഭണ്ഡാരം, മുറി ബുക്കിംഗ് എന്നിവ ഡിജിറ്റലാക്കും. ശബരിമല കഴിഞ്ഞാൽ തിരഞ്ഞെടുത്ത ക്ഷേത്രത്തിൽ പൈലറ്റ് അടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കാനാണ് തീരുമാനം. ഭക്തർക്ക് സുതാര്യമായും സൗകര്യപ്രദമായും ഇടപാട് നടത്താൻ കഴിയണമെന്ന ആവശ്യമാണ് ദേവസ്വം ബോർഡ് ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുള്ളത്. സമർപ്പിച്ച നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ 16 ബാങ്കുകളെയാണ് ഇന്നലെ ചർച്ചയ്ക്ക് വിളിച്ചിരുന്നത്. രണ്ടു ബാങ്കുകൾ ചർച്ചയറിഞ്ഞ് എത്തുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |