
ആലപ്പുഴ : ജി.സുധാകരനും ആലപ്പുഴയിലെ സി.പി.എമ്മും തമ്മിലുള്ള ഭിന്നത പരസ്യ പ്രതിഷേധങ്ങളിലെത്തി നിൽക്കെ, കൂടിക്കാഴ്ചാ വിവാദവും. സി.പി.എം കായംകുളം ഏരിയാ കമ്മിറ്റിയംഗവും മുൻ നഗരസഭാ ചെയർമാനുമായ അഡ്വ.എൻ.ശിവദാസനും ജി.സുധാകരനും തമ്മിലായിരുന്നു കൂടിക്കാഴ്ച. ഇത് സംബന്ധിച്ച് ശിവദാസനെതിരെ പാർട്ടിയിലെ ചിലർ സംസ്ഥാന സെക്രട്ടറിക്ക് പരാതി നൽകിയെന്നും പ്രചരണമുണ്ട്.
എന്നാൽ, അടച്ചിട്ട മുറിയിൽ കൂടിക്കാഴ്ചയോ രഹസ്യ ചർച്ചയോ ഉണ്ടായിട്ടില്ലെന്നും മരണ വീട് സന്ദർശിച്ച ശേഷം കായംകുളം ഗസ്റ്റ് ഹൗസിലെത്തിയ ജി.സുധാകരനെ കാന്റീനിൽ കണ്ടു മുട്ടി, ചായ കുടിച്ചു പിരിഞ്ഞെന്നാണ് ശിവദാസന്റെ വിശദീകരണം.ജി.സുധാകരൻ കൈവശമുണ്ടായിരുന്ന പഴുത്ത മാങ്ങ പങ്കു വച്ച് കഴിച്ച് ഗ്രീൻ ടീയും കുടിച്ചാണ് മടങ്ങിയത്. ഈ സംഭവമാണ് വളച്ചൊടിച്ചത്. താൻ പാർട്ടി വിട്ട് യു.ഡി.എഫിലേക്ക് പോകുന്നുവെന്ന വിധത്തിൽ ചില മാദ്ധ്യമങ്ങളിൽ തെറ്റായ വാർത്ത വന്നതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ശിവദാസൻ കേരളകൗമുദിയോട് പറഞ്ഞു. പ്രചാരണം അടിസ്ഥാന രഹിതമാണെന്നും .മരണവീട് സന്ദർശന വേളയിൽ യാദൃശ്ചികമായുണ്ടായ കൂടിക്കാഴ്ചയാണെന്നും സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |