SignIn
Kerala Kaumudi Online
Thursday, 18 June 2026 5.18 AM IST

നി​ർ​ദ്ദേ​ശ​ങ്ങ​ളു​മാ​യി​ ​സീ​നി​യേ​ഴ്‌​സ്; ശ്ര​ദ്ധ​യോ​ടെ​ ​ക​ന്നി​ ​സാ​മാ​ജി​കർ

1

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ ​​​നി​​​യ​​​മ​​​നി​​​ർ​​​മ്മാ​​​ണ​​​ ​​​സ​​​ഭ​​​യു​​​ടെ​​​ ​​​പ്രാ​ധാ​​​ന്യ​​​ത്തി​​​ലൂ​​​ന്നി​​​യാ​​​യി​​​രു​​​ന്നു​​​ ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​ ​​​വി.​​​ഡി.​​​ ​​​സ​​​തീ​​​ശ​​​ന്റെ​​​ ​​​പ്ര​​​സം​​​ഗം.​​​ ​​​മി​​​ക​​​ച്ച​​​ ​​​നി​​​യ​​​മ​​​സ​​​ഭാ​​​ ​​​സ​​​ാമാ​​​ജി​​​ക​​​നാ​​​കാ​​​ൻ​​​ ​​​കാ​​​ര്യ​​​മാ​​​യ​​​ ​​​ത​​​യ്യാ​​​റെ​​​ടു​​​പ്പു​​​ക​​​ൾ​​​ ​​​വേ​​​ണ​​​മെ​​​ന്ന് ​​​ബോ​​​ദ്ധ്യ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ ​​​വാ​​​ക്കു​​​ക​​​ൾ.​​​ ​​​സീ​​​നി​​​യ​​​ർ​​​ ​​​അം​​​ഗ​​​ങ്ങ​​​ളു​​​ടെ​​​ ​​​സ​​​ഭാ​​​പാ​​​ഠ​​​ങ്ങ​​​ൾ​​​ ​​​ശ്ര​​​ദ്ധ​​​യോ​​​ടെ​​​ ​​​വീ​​​ക്ഷി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​ ​​​സ​​​ഭ​​​യി​​​ലെ​​​ ​​​പു​​​തി​​​യ​​​ ​​​അം​​​ഗ​​​ങ്ങ​​​ൾ.​ ​നി​​​യ​​​മ​​​സ​​​ഭാം​​​ഗ​​​ങ്ങ​​​ൾ​​​ക്കാ​​​യു​​​ള്ള​​​ ​​​ഓ​​​റി​​​യ​​​ന്റേ​​​ഷ​​​ൻ​​​ ​​​പ​​​രി​​​പാ​​​ടി​​​ ​​​സ​​​ഭാ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ ​​​ച​​​ർ​​​ച്ച​​​ ​​​ചെ​​​യ്യാ​​​നു​​​ള്ള​​​ ​​​വേ​​​ദി​​​യാ​​​യി.​​​ 140​​​ ​​​അം​​​ഗ​​​ ​​​നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ​​​ ​​​ഭൂ​​​രി​​​പ​​​ക്ഷം​​​ ​​​ക​​​ന്നി​​​ക്കാ​​​രാ​​​ണ്-71​​​ ​​​പേ​​​ർ.​ ​നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ​​​ ​​​ശ​​​ങ്ക​​​ര​​​നാ​​​രാ​​​യ​​​ണ​​​ൻ​​​ത​​​മ്പി​​​ ​​​ഹാ​​​ളി​​​ൽ​​​ ​​​രാ​​​വി​​​ലെ​​​ 9.30​​​നാ​​​ണ് ​​​ഉ​​​ദ്ഘാ​​​ട​​​ന​​​ ​​​ച​​​ട​​​ങ്ങ് ​​​നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന​​​തെ​​​ങ്കി​​​ലും​​​ ​​​എം.​​​എ​​​ൽ.​​​എ​​​മാ​​​രി​​​ൽ​​​ ​​​ഏ​​​റെ​​​പ്പേ​​​രും​​​ ​​​അ​​​തി​​​ന് ​​​മു​​​മ്പു​​​ത​​​ന്നെ​​​ ​​​ഹാ​​​ജ​​​രാ​​​യി.​​​ ​​​കൃ​​​ത്യ​​​ ​​​സ​​​മ​​​യ​​​ത്ത് ​​​സ്പീ​​​ക്ക​​​ർ​​​ ​​​തി​​​രു​​​വ​​​ഞ്ചൂ​​​ർ​​​ ​​​രാ​​​ധാ​​​കൃ​​​ഷ്ണ​​​നും,​ ​പ്ര​​​തി​​​പ​​​ക്ഷ​​​ ​​​നേ​​​താ​​​വ് ​​​പി​​​ണ​​​റാ​​​യി​​​ ​​​വി​​​ജ​​​യ​​​നു​​​മെ​​​ത്തി.​​​ 10​​​ന് ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​ ​​​വി.​​​ഡി​​​ ​​​സ​​​തീ​​​ശ​​​ൻ​​​ ​​​എ​​​ത്തി​​​യ​​​തോ​​​ടെ​​​ ​​​ഉ​​​ദ്ഘാ​​​ട​​​ന​​​ച്ച​​​ട​​​ങ്ങ് ​​​തു​​​ട​​​ങ്ങി.​​​ ​
നി​​​യ​​​മ​​​സ​​​ഭാ​​​ ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ ​​​അം​​​ഗ​​​ങ്ങ​​​ൾ​​​ ​​​ശ​​​രി​​​യാ​​​യി​​​ ​​​മ​​​ന​​​സ്സി​​​ലാ​​​ക്കേ​​​ണ്ട​​​തി​​​ന്റെ​​​ ​​​പ്രാ​​​ധാ​​​ന്യം​​​ ​​​അ​​​ദ്ധ്യ​​​ക്ഷ​​​ ​​​പ്ര​​​സം​​​ഗ​​​ത്തി​​​ൽ​​​ ​​​സ്പീ​​​ക്ക​​​ർ​​​ ​​​ഓ​​​ർ​​​മ്മ​​​പ്പെ​​​ടു​​​ത്തി.​​​ ​​​'​​​ധ​​​ന​​​കാ​​​ര്യ​​​മ​​​ട​​​ക്കം​​​'​​​ ​​​ശ​​​രി​​​ക്കും​​​ ​​​അം​​​ഗ​​​ങ്ങ​​​ൾ​​​ ​​​മ​​​ന​​​സി​​​ലാ​​​ക്കേ​​​ണ്ട​​​തി​​​ന്റെ​​​ ​​​പ്രാ​ധാ​​​ന്യ​​​ത്തി​​​ലൂ​​​ന്നി​​​യു​​​ള്ള​​​ ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ​​​ ​​​പ്ര​​​സം​​​ഗം​​​ ​​​അം​​​ഗ​​​ങ്ങ​​​ൾ​​​ ​​​ശ്ര​​​ദ്ധ​​​യോ​​​ടെ​​​ ​​​കേ​​​ട്ടു.​​​ ​​​തു​​​ട​​​ർ​​​ന്നു​​​ള്ള​​​ ​​​സെ​​​ഷ​​​നു​​​ക​​​ളി​​​ൽ​​​ ​​​മ​​​ന്ത്രി​​​മാ​​​രാ​​​യ​​​ ​​​ര​​​മേ​​​ശ് ​​​ചെ​​​ന്നി​​​ത്ത​​​ല,​​​ ​​​പി.​​​സി​​​ ​​​വി​​​ഷ്ണു​​​നാ​​​ഥ്,​​​ ​​​മോ​​​ൻ​​​സ് ​​​ജോ​​​സ​​​ഫ്,​​​ ​​​മു​​​ൻ​​​ ​​​മ​​​ന്ത്രി​​​മാ​​​രാ​​​യ​​​ ​​​എം.​​​ബി​​​ ​​​രാ​​​ജേ​​​ഷ്,​​​ ​​​വി.​​​എ​​​സ്.​​​ ​​​സു​​​നി​​​ൽ​​​കു​​​മാ​​​ർ,​​​ ​​​മു​​​ൻ​​​ ​​​ചീ​​​ഫ് ​​​വി​​​പ്പ് ​​​ഡോ.​​​എ​​​ൻ.​​​ജ​​​യ​​​രാ​​​ജ്,​​​ ​​​എ​​​ൻ.​​​കെ.​​​പ്രേ​​​മ​​​ച​​​ന്ദ്ര​​​ൻ​​​ ​​​എം.​​​പി,​​​ ​​​മു​​​ൻ​​​ ​​​ലോ​​​ക്‌​​​സ​​​ഭാ​​​ ​​​സെ​​​ക്ര​​​ട്ട​​​റി​​​ ​​​പി.​​​ഡി.​​​ടി​​​ ​​​ആ​​​ചാ​​​രി​​​ ​​​തു​​​ട​​​ങ്ങി​​​യ​​​വ​​​ർ​​​ ​​​സം​​​സാ​​​രി​​​ച്ചു.​​​ .​​​ ​​​പ​​​രി​​​ശീ​​​ല​​​നം​​​ ​​​ഇ​​​ന്ന് ​​​വൈ​​​കീ​​​ട്ട് ​​​സ​​​മാ​​​പി​​​ക്കും.

  • രാജ്യത്ത് മികച്ച രീതിയിൽ നിയമസഭ പ്രവർത്തിക്കുന്നത് കേരളത്തിലാണ്. വിജ്ഞാന വിസ്ഫോടനത്തിന്റെ കാലത്ത് കാലാനുസൃതമായി അറിവുകളെ ഉൾക്കൊള്ളാൻ എം.എൽ.എമാർ ശ്രമിക്കേണ്ടതുണ്ട്.

വി.ഡി.സതീശൻ

മുഖ്യമന്ത്രി

  • നിയമസഭ ചേരുമ്പോൾ കൂടൂതൽ സമയം സഭയ്ക്കുള്ളിൽ ചെലവഴിക്കാൻ അംഗങ്ങൾ ശ്രദ്ധിക്കണം

പിണറായി വിജയൻ

പ്രതിപക്ഷനേതാവ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VDS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA