SignIn
Kerala Kaumudi Online
Thursday, 14 May 2026 2.48 PM IST

കേരളം മനസുകൊണ്ട് എടുത്ത തീരുമാനമെന്ന് ബൽറാം, ലേറ്റ് ആയി വന്നാലും ലേറ്റസ്റ്റ് ആയി വരുമെന്ന് ഹൈബി: വി ഡി സതീശന് അഭിനന്ദന പ്രവാഹം

fb-post

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിന് പിന്നാലെ അഭിനന്ദനവുമായി തൃത്താല എംഎൽഎ വി ടി ബൽറാമും ഹൈബി ഈഡൻ എംപിയും. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇരുവരും വി.ഡി സതീശന് പിന്തുണയുമായി രംഗത്തെത്തിയത്.

കേരളം കേൾക്കാൻ ആഗ്രഹിച്ച പ്രഖ്യാപനം കോൺഗ്രസ് നേതൃത്വത്തിൽ നിന്നുണ്ടായിരിക്കുന്നുവെന്നാണ് വി ടി ബൽറാം പോസ്റ്രിൽ കുറിച്ചത്. കേരളം മനസുകൊണ്ട് എടുത്ത തീരുമാനത്തിന് ഔപചാരികതയുടെ കയ്യൊപ്പ് ചാർത്തി എന്നാണ് കുറിപ്പിൽ പറയുന്നത്. ലേറ്റ് ആയി വന്നാലും ലേറ്റസ്റ്റ് ആയി വരുമെന്നാണ് ഹൈബി ഈഡൻ പ്രതികരിച്ചത്.

മുഖ്യമന്ത്രി പ്രഖ്യാപനം വന്ന് നിമിഷങ്ങൾക്കകം വി.ഡി സതീശന് ആശംസപ്രവാഹമാണ് വരുന്നത്. ജനങ്ങൾ ആഗ്രഹിച്ച തീരുമാനമാണെന്നും നിയമസഭാ തിരഞ്ഞെടുപ്പിന്റെ അമരക്കാരനായി പ്രവർത്തിച്ച വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്നായിരുന്നു പൊതുജനവികാരം.

Add as a preferred source on Google
TAGS: FB POST, VT BALRAM, HIBI EDEN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA