SignIn
Kerala Kaumudi Online
Thursday, 09 July 2026 3.57 AM IST

തിരുവനന്തപുരത്തെ രണ്ടാം മെഡി. കോളേജിന് ലീഡറുടെ പേര്

k-karunakaran

തിരുവനന്തപുരം: ജില്ലയിലെ രണ്ടാമത്തെ മെഡിക്കൽ കോളേജിന് ലീഡർ കെ.കരുണാകരന്റെ പേര് നൽകാൻ തീരുമാനം. യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നശേഷം രണ്ടാം മെഡിക്കൽ കോളേജ് ആരംഭിക്കുന്നതിനുള്ള നടപടികൾ ഊർജ്ജിതമാക്കിയിരുന്നു. തിരുവനന്തപുരം ജനറൽ ആശുപത്രിയെ മെഡിക്കൽ കോളേജാക്കി ഉയർത്താനുള്ള പദ്ധതിക്ക് എത്രയും വേഗം അനുമതി നൽകണമെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രി ജെ.പി നദ്ദയോട് ആവശ്യപ്പെട്ടു.. അനുമതി നൽകുന്നത് പരിഗണിക്കാമെന്ന ഉറപ്പാണ് കേന്ദ്രമന്ത്രി നൽകിയത്. 100 എം.ബി.ബി.എസ് സീറ്റിൽ പ്രവേശനം നൽകാവുന്ന മെഡിക്കൽ കോളേജായി ഉയർത്താനുള്ള അടിസ്ഥാന സൗകര്യങ്ങളും ജീവനക്കാരും സജ്ജമാണെന്നും കേരളം അറിയിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K KARUNAKARAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA