SignIn
Kerala Kaumudi Online
Wednesday, 15 July 2026 4.13 AM IST

സി.പി.എം: പരസ്യ പ്രസ്താവനകളിൽ വിമർശനം 

d

തിരുവനന്തപുരം: വിഴിഞ്ഞം ഓഹരിക്കൈമാറ്റവുമായി ബന്ധപ്പെട്ടു സി.പി.എമ്മിലുണ്ടായ ഭിന്നതയിൽ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ വിമർശനം . നേതാക്കൾ വ്യത്യസ്തമായ അഭിപ്രായം പറയുന്നത് ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കുമെന്ന് അഭിപ്രായമുയർന്നതായാണ് സൂചന.

പാർട്ടിയുടെ നിലപാടിനെ തള്ളി മുതിർന്ന നേതാക്കൾ അഭിപ്രായ പ്രകടനം നടത്തിയത് ഗൗരവത്തോടെ കാണണം. പാർട്ടി അച്ചടക്കം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കണം. അനാവശ്യമായ പരസ്യ പ്രസ്താവനകൾ അവസാനിപ്പിക്കണം. മാധ്യമങ്ങൾക്ക് വാർത്തയുണ്ടാക്കാൻ അവസരം നൽകരുത്. കേന്ദ്ര കമ്മിറ്റി യോഗത്തിൻ്റെ റിപ്പോർട്ടിംഗിനായി 22ന് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും 23,24 തീയതികളിൽ സംസ്ഥാന കമ്മിറ്റി യോഗവും ചേരും ഓഹരിക്കൈമാറ്റ വിഷയത്തിലുള്ള സമര പരിപാടികൾക്ക് അടുത്ത സംസ്ഥാന കമ്മിറ്റി യോഗം രൂപം നൽകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA