
തിരുവനന്തപുരം: കോൺഫിഡൻഷ്യൽ അസിസ്റ്റന്റിനെ സംസ്ഥാന ചീഫ് സെക്രട്ടറിയാക്കുമോ! അതിശയിക്കേണ്ട, പൊതുഭരണ വകുപ്പ് നിയമിച്ച് ഉത്തരവിറക്കി. ഉദ്യോഗസ്ഥന്റെ ഞെട്ടൽ മാറും മുമ്പ് അബദ്ധം തിരുത്തി തലയൂരി.
ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയുടെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് പ്രദീപ്‌കുമാറിനെയാണ് ചീഫ് സെക്രട്ടറിയുടെ ഒഴിവിൽ നിയമിച്ചത്. ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ എന്നതിനു പകരം ഉത്തരവിൽ ചീഫ് സെക്രട്ടറി എന്നായിപ്പോയി. കഴിഞ്ഞ 30ന് ഉച്ചയ്ക്ക് 2.49 നാണ് ഉത്തരവിറങ്ങിയത്. അന്നു വൈകിട്ട് 6.35ന് തിരുത്തലും വന്നു.
പൊതുഭരണ വകുപ്പിലെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്/പേഴ്സണൽ അസിസ്റ്റന്റുമാരെ ഭരണസൗകര്യാർത്ഥം സ്ഥലംമാറ്റി നിയമിക്കുകയായിരുന്നു. ചീഫ് സെക്രട്ടറിയുടെ പേഴ്സണൽ അസിസ്റ്റന്റ് പ്രേമയെ വനിതാ ശിശുവികസന വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ ഓഫീസിലേക്ക് മാറ്റി. പകരമായിരുന്നു പ്രദീപിന്റെ നിയമനം. ഗ്രേഡ് വൺ കോൺഫിഡൻഷ്യൽ അസിസ്റ്റായ താങ്കളെ ചീഫ് സെക്രട്ടറിയുടെ നിലവിലെ ഒഴിവിൽ നിയമിക്കുന്നു എന്നാണ് ആദ്യ ഉത്തവിലുണ്ടായിരുന്നത്. ആരോഗ്യ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയുടെ ഗ്രേഡ് 2 കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് സലൂജയെ ദുരന്തനിവാരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ ഓഫീസിലേക്കും മാറ്റി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |