
ആലപ്പുഴ : ഹരിതകർമ്മസേന ഉൾപ്പെടെ ശേഖരിക്കുന്ന പ്ളാസ്റ്റിക് മാലിന്യങ്ങൾ സംസ്കരിച്ച് റോഡ് നിർമ്മാണത്തിനുപയോഗിക്കുന്നത് സജീവമാകുന്നു.
സംസ്ഥാനത്താകെ 7249കിലോമീറ്റർ റോഡാണ് പ്ളാസ്റ്റിക് ഉപയോഗിച്ച് നിർമ്മിച്ചത്. ക്ലീൻ കേരള കമ്പനി പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് ശാസ്ത്രീയമായി സംസ്കരിച്ച് റോഡ് നിർമ്മാണത്തിന് ദേശീയപാത അതോറിട്ടി, പൊതുമരാമത്ത് വകുപ്പ് , തദ്ദേശ സ്ഥാപനങ്ങൾ എന്നിവയ്ക്ക് കൈമാറുകയാണ്.
പ്ളാസ്റ്റിക് പൊടി റോഡ് നിർമ്മാണത്തിനുള്ള ബിറ്റുമിനിൽ കലർത്തിയാണ് ഉപയോഗിക്കുന്നത്.
2016 മുതലാണ് ക്ലീൻ കേരള കമ്പനി ഷ്രെഡഡ് പ്ലാസ്റ്റിക് ഉത്പാദനം ആരംഭിച്ചത്. പ്ലാസ്റ്റിക് മിശ്രിത റോഡ് നിർമാണത്തിനാണ് പ്രധാനമായും ഉപയോഗിക്കുന്നത്.
2132.48 ടൺ പ്ലാസ്റ്റിക്ക് ഉപയോഗിച്ച പൊതുമരാമത്ത് വകുപ്പാണ് ഇക്കാര്യത്തിൽ മുൻപന്തിയിൽ. തദ്ദേശസ്വയംഭരണ സ്ഥാപങ്ങളിൽ റോഡ് നിർമാണത്തിന് 2028.15 ടണ്ണും ദേശീയപാത നിർമാണത്തിന് 17.08 ടണ്ണും പ്ളാസ്റ്റിക് ഉപയോഗിച്ചു.
പ്രവർത്തനം
ഹരിതകർമ്മ സേനാംഗങ്ങൾ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ തരംതിരിച്ച് ബ്ലോക്കുകളിലുള്ള റോസേഴ്സ് റിക്കവറി ഫെസിലിറ്റി കേന്ദ്രങ്ങളിലെത്തിച്ച് പൊടിക്കും. ഇവ ജില്ലാകേന്ദ്രങ്ങളിലെ ഗോഡൗണിൽ സൂക്ഷിക്കും. ഇവിടെ നിന്നാണ് നിർമ്മാണകരാറുകാർ പ്ലാസ്റ്റിക് വാങ്ങുന്നത്. ഒരുകിലോ പൊടിച്ച പ്ലാസ്റ്റിക്കിന് 24രൂപയാണ് വില.
കൂടുതൽകാലം
നിലനിൽക്കും
ടാർ ചെയ്യുമ്പോൾ പ്ലാസ്റ്റിക് കൂടി ചേർക്കുമ്പോൾ റോഡിന് കേടുപാടുകൾ സംഭവിക്കാതെ കൂടുതൽ കാലം നിലനിൽക്കുമെന്ന് പഠനങ്ങളിൽ തെളിയിച്ചിട്ടുണ്ട്.
തദ്ദേശ സ്ഥാപനങ്ങൾ, ഹരിതകർമസേന, റിസോഴ്‌സ് റിക്കവറി ഫെസിലിറ്റികൾ (ആർ.ആർ.എഫ്), മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റികൾ (എം.സി.എഫ്.) എന്നിവയുടെ സഹകരണത്തോടെയാണ് ക്ലീൻ കേരള കമ്പനി പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നത്.
റോഡ് നിർമ്മാണത്തിന്
നൽകിയ പ്ലാസ്റ്റിക്
(സാമ്പത്തികവർഷം, ഉത്പാദിപ്പിച്ച പ്ലാസ്റ്റിക് (മെട്രിക് ടണ്ണിൽ), നിർമ്മിച്ച റോഡിന്റെ ദൈർഘ്യം കിലോമീറ്ററിൽ)
2016-2017......................23.82....................... 51.89
2017-2018.....................174.78.....................358.35
2018-19 ........................439.19.....................495.74
2019-2020.....................665.59...................1073.75
2020-21.........................1000......................1710.45
2021-22...........................739.77.................1277.13
2022-23...........................371........................514.35
2023-24...........................200.87...................339.54
204-25.............................350.99...................652.77
2025-26...........................466,93...................745.98
2026-27.............................14.99.....................29.36
മൊത്തം.................... 4447.93................ 7249.31
``ഇത്തരത്തിൽ നിർമ്മിക്കുന്ന റോഡുകൾ കൂടുതൽ കാലം നിലനിൽക്കും``
- കെ.ജി. സുരേഷ് കുമാർ,
എം.ഡി, ക്ലീൻകേരള കമ്പനി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |