ചാരുംമൂട്: സമുദ്രനിരപ്പിൽ നിന്ന് 333 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ആദിക്കാട്ടുകുളങ്ങര മേട്ടുംപുറം മഖാം ഉറൂസിന് ഇന്ന് തുടക്കമാവും. നാലുദിവസങ്ങളിലായി നടക്കുന്ന ഉറൂസ് ചടങ്ങുകൾ 10ന് സമാപിക്കും. രാവിലെ 7.30ന് കൊടിയെടുപ്പും ദിഖ്ർ സ്വലാത്ത് ജാഥയും നടക്കും. തുടർന്ന് ജമാഅത്ത് പ്രസിഡന്റ് എസ്.മീരാസാഹിബ് കൊടിയേറ്റും. രാത്രി 8.30ന് മതപ്രഭാഷണം, 9.30ന് ഖുത്വുബീയ്യത്ത് റാത്തീബ്. ഉറൂസ് ദിനങ്ങളിൽ രാവിലെ 8മുതൽ മഖാം സിയാറത്ത്, നേർച്ചകൾ അർപ്പിക്കൽ, മതപ്രഭാഷണം എന്നിവ നടക്കും. 10ന് സമാപനദിവസം രാവിലെ 11.30ന് ഖത്തം ദുഃആ, തുടർന്ന് അന്നദാനം, രാത്രി 11ന് ദു:ആ മജ്‌ലിസും നടക്കുമെന്ന് ജമാഅത്ത് പ്രസിഡന്റ് എസ്.മീരാസാഹിബ് സെക്രട്ടറി നിസാർ തച്ചിരേത്ത് ഭാരവാഹികളായ എച്ച്.ഹക്കിം ഷാ, നസീർ മുട്ടാലി വടക്കേതിൽ, ബി.സജീർ എന്നിവർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
