ആലപ്പുഴ: എസ്.ബി.ഐയുടെ ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് കോംപ്ലക്സിൽ 12 ദിവസത്തെ സൗജന്യ ഫുഡ് പ്രിപ്പറേഷൻ (നോർത്ത് ഇന്ത്യൻ, സൗത്ത് ഇന്ത്യൻ, ചൈനീസ് വിഭവങ്ങൾ, കേക്ക്) പരിശീലനം സംഘടിപ്പിക്കും. 18നും 50നും ഇടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം. സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങവും വിവിധ ലോൺ സ്കീമുകളെക്കുറിച്ചും ക്ലാസുകളുണ്ടാകും. താത്പര്യമുള്ളവർ മൂന്ന് പാസ്‌പോർട്ട് സൈസ് ഫോട്ടോ, ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവയുടെ പകർപ്പുകൾ, എസ്.എസ്.എൽ.സി. ബുക്കിന്റെ ഒരു പകർപ്പ്, ബാങ്ക് അക്കൗണ്ട് പാസ്ബുക്കിന്റെ കോപ്പി എന്നിവ സഹിതം നാളെ രാവിലെ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ എസ്.ബി.ഐ. ആർ.എസ്.ഇ.റ്റി.ഐയിൽ എത്തണം. തൊഴിലുറപ്പ് കാർഡുള്ളവർ അതിന്റെ കോപ്പിയും കുടുംബശ്രീ അംഗങ്ങളാണെങ്കിൽ കുടുംബശ്രീ ത്രിഫ്ട് ബുക്കിന്റെ കോപ്പിയും കരുതണം. കൂടുതൽ വിവരങ്ങൾക്ക്: 8330011815.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
