ആലപ്പുഴ: ഡാവിഞ്ചി ചിൽഡ്രൻസ് തിയേറ്ററിന്റെ അവധിക്കാല കലാ-പരിശീലന സമാപനവും 33-ാമത് വാർഷികാഘോഷവും 16ന് വൈകിട്ട് 5ന് ഡാവിഞ്ചി നഗറിൽ സിനിമ സംവിധായകൻ ജോയ് കെ.മാത്യു ഉദ്ഘാടനം ചെയ്യും. തീയറ്റർ പ്രസിഡന്റ് രാജു പള്ളിപ്പറമ്പിൽ അദ്ധ്യക്ഷനാകും. സമ്മേളനത്തിൽ നിയുക്ത എം.എൽ.എ എ.ഡി.തോമസിനെ വേദിയിൽ ആദരിക്കും. തുടർന്ന് എം.എൽ.എ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണംചെയ്യും. മാരാരിക്കുളം സംഹതി ഡയറക്ടർ ഫാ.ആന്റണി ജേക്കബ് മുഖ്യാതിഥിയാകും. ചിൽഡ്രൻസ് തിയേറ്ററിന്റെ ഡയറക്ടർ ആർട്ടിസ്റ്റ് വിൻസന്റ് ജോസഫ്, മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ഡി.അംബുജാക്ഷൻ,വാർഡ് മെമ്പർ സി.എസ്.ജോർജ്,സാംസ്കാരിക പ്രവർത്തകൻ ജോസഫ് മാരാരിക്കുളം, മുൻ പത്രപ്രവർത്തകൻ ജാക്സൺ ആറാട്ടുകുളം, ഗാന്ധി മാർഗ്ഗ പ്രവർത്തകൻ എം.ഇ.ഉത്തമ കുറുപ്പ്,രക്ഷകർതൃ പ്രതിനിധി ബിൻസി മോൾ സൂരജ് തുടങ്ങിയവർ പ്രസംഗിക്കും. തുടർന്ന് അരങ്ങിൽ പരിശീലിച്ച കുട്ടികൾ വേദിയിൽ കലാപരിപാടികൾ അവതരിപ്പിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
