
അമ്പലപ്പുഴ :പുന്നപ്ര കളരി ഭഗവതി ക്ഷേത്രത്തിലെ സപ്താഹയജ്ഞത്തിന് സോപാന സംഗീതജ്ഞൻ അമ്പലപ്പുഴ വിജയകുമാർ ഭദ്രദീപ പ്രകാശനം നടത്തി. കുറിച്ചി ബി. രാമചന്ദ്രനാണ് യജ്ഞാചാര്യൻ. ക്ഷേത്രംതന്ത്രി പുതുമന ദാമോദരൻ നമ്പൂതിരിയുടേയും ക്ഷേത്രം മേൽശാന്തി കൃഷ്ണരാജിന്റെയും മുഖ്യകാർമ്മികത്വത്തിലാണ് പൂജകർമ്മങ്ങൾ. ദിവസേന അന്നദാനം, വരാഹവതാരം. നരസിംഹാവതാരം, ശ്രീകൃഷ്ണാവതാരം, ഗോവിന്ദ പട്ടാഭിഷേകം, രുക്മിണീസ്വയംവരം, കുചേലാഗമനം തുടങ്ങിയ വിശേഷാൽ പൂജകൾക്ക് ശേഷം അവഭൃഥ സ്നാനത്തോടെ 21 വ്യാഴാഴ്ച സമാപിക്കും. സപ്താഹ കമ്മറ്റി പ്രസിഡന്റ് എസ്.രമണൻ, സെക്രട്ടറി ജി.മോഹനൻ, രക്ഷാധികാരി മുരളീധരൻ നായർ, വൈസ് പ്രസിഡന്റ് ചന്ദ്രശേഖരൻ പിള്ള എന്നിവർ നേതൃത്വം നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
