
ആലപ്പുഴ: അത്തിത്തറ റസിഡന്റ്‌സ് അസോസിയേഷനും വെള്ളക്കിണർ ക്യൂവർ ഐ ആശുപത്രിയും ലാബ് ശൃംഖലയായ മെട്രോപ്പൊളീസ് ലാബിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന സൗജന്യ നേത്ര-രക്ത പരിശോധന ക്യാമ്പ് പഴവീട് വാർഡ് കൗൺസിലർ പ്രേമ ഹരിദാസ് ഉദ്ഘാടനം ചെയ്തു. അത്തിത്തറ റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ആർ. ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജു, ഡോ. അജയ്, മഹേഷ് എന്നിവർ സംസാരിച്ചു. ക്യാമ്പിന് ഡോ. അജയ്, ഐശ്വര്യ, അക്ഷയ, സജു, രമ്യാ ഗിരീഷ്, മായാ രാജേഷ് എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |