SignIn
Kerala Kaumudi Online
Wednesday, 17 June 2026 7.01 AM IST

ജോസ് ഗോതുരുത്തിന് പുരസ്കാരം

ambala

അമ്പലപ്പുഴ: നാദം സാംസ്കാരിക വേദിയുടെ പ്രഥമ വയലാർ ഗോപാലകൃഷ്ണൻ സ്‌മാരക ബാലസാഹിത്യ പുരസ്കാരം ജോസ് ഗോതുരുത്തിന്റെ കുട്ടിയും കുഴിയാനയും എന്ന കാവ്യകൃതിക്ക് നൽകുമെന്ന് നാദം സാംസ്കാരിക വേദി ഡയറക്ടർ ജോൺ പൂക്കായി അറിയിച്ചു. പ്രൊഫ.ആർ.രാമരാജവർമ്മ, ഡോ. നെടുമുടി ഹരികുമാർ, ഉണ്ണി ശ്രീദളം എന്നിവരടങ്ങുന്ന ജൂറി പാനലാണ് കൃതി തെരഞ്ഞെടുത്തത്. മെമന്റോയും പ്രശസ്തിപത്രവും പതിനായിരത്തിയൊന്നു രൂപയുമടങ്ങുന്ന പുരസ്കാരം ജൂലായ് അഞ്ചിന് നടക്കുന്ന അനുസ്മരണ പരിപാടിയിൽ നൽകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL