SignIn
Kerala Kaumudi Online
Wednesday, 17 June 2026 7.01 AM IST

ആദ്യദിനം സൗജന്യയാത്ര ചെയ്തത് 65000വനിതകൾ

ആലപ്പുഴ : ആദ്യദിനം ജില്ലയിലെ എല്ലാ ഡിപ്പോകളിലുമായലി പ്രിയദർശിനി ബസിൽ സൗജന്യയാത്ര ചെയ്തത് 65570 വനിതകൾ. 12,53,256 രൂപയാണ് ഇതിലേക്ക് ടിക്കറ്റ് നിരക്കായി കണക്കാക്കിയത്.

ആലപ്പുഴ ഡിപ്പോയിലാണ് കൂടുതൽ സ്ത്രീകൾ സൗജന്യയാത്ര ചെയ്തത്. 27783 പേർ. എന്നാൽ കളക്ഷനടിസ്ഥാനത്തിൽ കണക്ക് കൂട്ടിയാൽ മുന്നിലെത്തിയത് ചേർത്തല ഡിപ്പോയാണ്. 3,23,056 രൂപയാണ് ഇവിടെ യാത്ര ചെയ്തവരുടെ ടിക്കറ്റ് നിരക്ക്. സൗജന്യയാത്രയുടെ ആദ്യദിവസത്തേക്കാൾ കൂടുതൽ വനിതകൾ ഇന്നലെ പ്രിയദർശിനി ബസുകളിൽ യാത്ര ചെയ്തതായി കെ.എസ്.ആർ.ടി.സി അധികൃതർ പറഞ്ഞു. ആലപ്പുഴ,ചേർത്തല, കരുനാഗപ്പള്ളി എന്നിവിടങ്ങളിലേക്കാണ് കൂടുതൽ സ്ത്രീകൾ യാത്ര ചെയ്തത്. പ്രിയദർശിനി സൗജന്യയാത്ര വഴി സ്ത്രീകൾക്ക് 2000-3000 രൂപവരെ മാസം മിച്ചംപിടിക്കാമെന്നാണ് കണക്കുകൂട്ടൽ. തിങ്കളാഴ്ച രാവിലെ 9.30ഓടെയാണ് പല ഡിപ്പോകളിലും സൗജന്യയാത്ര ആരംഭിച്ചത്. ചേർത്തലിയൽ 11 മണിയ്ക്കാണ് സൗജന്യയാത്ര തുടങ്ങാനായത്. അതുകൊണ്ട് മറ്റ് ഡിപ്പോകളെ അപേക്ഷിച്ച് ചേർത്തലയിൽ യാത്രക്കാർ കുറവായിരുന്നു.

അടിതെറ്റി സ്വകാര്യ ബസുകൾ

1. പ്രിയദർശിനി സൗജന്യയാത്ര തുടങ്ങിയതോടെ സ്വകാര്യ ബസുകൾ പലതും കാലിയായിട്ടാണ് സ‌ർവീസ് നടത്തിയത്

2. ഒരു സ്വകാര്യ ബസ് ഉടമയ്ക്ക് തിങ്കളാഴ്ച എല്ലാ ചെലവും കഴിഞ്ഞ് മിച്ചം കിട്ടിയത് നാലുരൂപ മാത്രമാണ്

3. മുമ്പ് 8000-9000 രൂപ വരെ വരുമാനം ലഭിച്ചിരുന്ന ബസുകളിൽ പലതിനും തിളാഴ്ച 5000 രൂപ മാത്രമാണ് ലഭിച്ചത്
4. ഇതിൽ നിന്ന് ഡീസൽ, തൊഴിലാളികളുടെ കൂലി എന്നിവ നൽകണം. ജില്ലയിൽ 450 സ്വകാര്യബസുകളാണ് സർവീസ് നടത്തുന്നത്.

പ്രിയദർശിനി സർവീസ്

(ഡിപ്പോ, യാത്രക്കാർ, വിറ്റ ടിക്കറ്റ് നിരക്ക്)

ആലപ്പുഴ - 27783, 257389

ചേർത്തല - 2220, 323056

ചെങ്ങന്നൂർ - 6734, 117462

കായംകുളം - 10376, 187048

എടത്വ - 4835, 111155
ഹരിപ്പാട് - 8441, 153337

മാവേലിക്കര - 5181,103914

3000 രൂപ വരെ ഓരോ സ്വകാര്യ ബസിനും കളക്ഷനിൽ കുറവ് വന്നിട്ടുണ്ട്. 19ന് ബഡ്ജറ്റിനുശേഷം തുടർ നടപടികൾ ആലോചിക്കും

- പി.ജെ.കുര്യൻ, ജില്ലാ പ്രസിഡന്റ് , കേരള ബസ് ട്രാൻസ്‌പോർട്ട് അസോസിയേഷൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL