അമ്പലപ്പുഴ : എം .ഇ .എസ് അമ്പലപ്പുഴ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ' റഷീദ് വക്കീൽ മെമ്മോറിയൽ' മെറിറ്റ് അവാർഡ് വിതരണവും ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാന് സ്വീകരണവും 20ന് വൈകുന്നേരം മൂന്ന് മുതൽ ആലപ്പുഴ ലജ്നത്ത് ഗ്രാൻഡ് ഹാളിൽ നടക്കും. എം. ഇ. എസ് പ്രസിഡന്റ് ഡോ. ഫസൽ ഗഫൂർ ഉദ്ഘാടനം ചെയ്യും. വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കുമായി ഉപരിപഠന ഗൈഡൻസ് സെഷൻ ഡോ.ജയഫറലി നയിക്കും. എസ്.എസ്.എൽ. സി, പ്ലസ്. ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെയും സമ്മേളനത്തിൽ അനുമോദിക്കുമെന്ന് താലൂക്ക് പ്രസിഡൻ്റ് എ. മുഹമ്മദ് ഉസ്‌മാൻ, സെക്രട്ടറി ഹസൻ എം. പൈങ്ങാമഠം എന്നിവർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |