SignIn
Kerala Kaumudi Online
Thursday, 18 June 2026 5.24 AM IST

സി.ഡി.എസുകളിൽ ക്ഷീരദിനാചരണം

mann

ആലപ്പുഴ: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ വിവിധ സി.ഡി.എസുകളിൽ ക്ഷീരദിനാചരണം സംഘടിപ്പിച്ചു. പാലിന്റെയും പാലുത്പന്നങ്ങളുടെയും മൂല്യം ജനങ്ങളിലേക്ക് എത്തിക്കുക,പാലിന്റെ ഉപഭോഗം പ്രോത്സാഹിപ്പിക്കുക, പോഷകാഹാര വെല്ലുവിളികൾ തടയുന്നതിന് പൊതുസമൂഹത്തിലേക്ക് പാലിന്റെ പോഷക ഗുണങ്ങളെക്കുറിച്ച് അവബോധം വളർത്തുക, ക്ഷീരകർഷകരെ ആദരിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയായിരുന്നു ക്ഷീരദിനാചരണം. ഇതിന്റെ ഭാഗമായി അങ്കണവാടികളിൽ പാലും പാലുൽപന്നങ്ങളും വിതരണം ചെയ്തു. പ്രൊഡ്യൂസർ ഗ്രൂപ്പുകളുടെയും ക്ഷീരകർഷകരുടെയും ഉത്പ്പന്നങ്ങളാണ് പ്രധാനമായും പൊതുജനങ്ങളിലേക്ക് എത്തിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL