
ആലപ്പുഴ: വീയപുരം സ്വദേശിയായ 15കാരിയായ പത്താംക്ലാസ് വിദ്യാർത്ഥിനിയെ പീഡനത്തിനിരയാക്കിയ ബന്ധുവും ആൺസുഹൃത്തും പിടിയിലായി. ഹരിപ്പാട്ടെ സ്ഥാപനത്തിലെ സെയിൽസ് മാനായ ചെറുതന സ്വദേശി അഭിജിത്ത് (24), മാന്നാർ സ്വദേശി മാധവ് (അമ്പാടി,(23) എന്നിവരാണ് പിടിയിലായത്. ഇരുവരും വിവാഹിതരാണ്. പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ തൃശൂരിലെ ടൂറിസ്റ്റ് ഹോമിൽ നിന്ന് അഭിജിത്തിനൊപ്പമാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ഇയാൾ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. ചോദ്യം ചെയ്യലിലാണ് എട്ടാം ക്ളാസുമുതൽ മാധവ് പീഡിപ്പിച്ചിരുന്നെന്ന വിവരവും പുറത്തറിഞ്ഞത്.
രണ്ട് പ്രതികളെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇവരെ കൂടാതെ രണ്ടാളുകളുടെ പേരുകൾ കൂടി പെൺകുട്ടി വെളിപ്പെടുത്തിയതായാണ് വിവരം. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |