
ആലപ്പുഴ: പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർദ്ധനവിനെതിരെ ആർ.എസ്.പി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ആലപുഴ ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ മാർച്ചും ധർണ്ണയും നടത്തി. കേന്ദ്ര കമ്മറ്റിയംഗം അഡ്വ.കെ.സണ്ണിക്കുട്ടി ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന കമ്മറ്റിയംഗം അനിൽ.ബി.കളത്തിൽ അദ്ധ്യക്ഷത വഹിച്ചു. ഷാമോൻ സിദ്ധിഖ് സ്വാഗതം പറഞ്ഞു. പി.രാമചന്ദ്രൻ, പി.എൻ.നെടുവേലി, ആർ.ചന്ദ്രൻ, സി.എസ്.രമേശൻ, ആർ.മോഹനൻ, അമ്മിണി വർഗ്ഗീസ്, എ.ആർ.ജോയ്, പി.മോഹനൻ, കെ.തുളസീധരൻ, എം.അമൃതേശ്വരൻ, പി.കെ.ഗണേഷ് ബാബു, ഷാജൻ കൊട്ടാരത്തിൽ, ജയകുമാർ, മധുസുധനൻ ഉണ്ണിത്താൻ,ജമിനി ഗണേഷ് തുടങ്ങിയവർ സംസാരിച്ചു.ആർ.രതീഷ് നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |