SignIn
Kerala Kaumudi Online
Friday, 19 June 2026 5.12 AM IST

പഠനോപകരണ വിതരണം

s

മാന്നാർ : അഖില കേരള വിശ്വകർമ്മ മഹാസഭ കൂട്ടമ്പേരൂർ 691-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ പഠനോപകരണ വിതരണവും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയികൾക്ക് അനുമോദനവും നടന്നു. ശാഖാ പ്രസിഡന്റ് പ്രഭാകരൻ ആചാരി ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി എൻ.സന്തോഷ് കുമാർ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നയിച്ചു. വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ, ജോയിന്റ് സെക്രട്ടറി ടി.കെ.ഹരികുമാർ, ട്രഷറർ ഓമനാ ഗണേശൻ, യൂണിയൻ പ്രതിനിധി ഉണ്ണികൃഷ്ണൻ ആചാരി എന്നിവർ സംസാരിച്ചു. കലാകായിക രംഗത്ത് പ്രശസ്തരായ കുട്ടികളെയും അനുമോദിച്ചു.

-

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL