ആലപ്പുഴ: ധവളപത്രത്തിന്റെ മറവിലെ സ്വകാര്യവത്ക്കരണം, സ്ഥലംമാറ്റത്തിന്റെ മറവിൽ നടത്തുന്ന അഴിമതി തുടങ്ങിയവ യു.ഡി.എഫ് സർക്കാർ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള വാട്ടർ അതോറിട്ടി എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) ആഭിമുഖ്യത്തിൽ ജീവനക്കാർ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ആലപ്പുഴ വഴിച്ചേരി പി.എച്ച് ഡിവിഷൻ ഓഫീസിന് മുന്നിൽ നടന്ന ധർണ സി.ഐ.ടി.യു ജില്ലാ വൈസ്‌പ്രസിഡന്റ് കെ.ആർ.ഭഗീരഥൻ ഉദ്‌ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് വി.വി.ഷൈജു അദ്ധ്യക്ഷനായി. ബി.എസ്.ബെന്നി, ടി.പി.രാജി മോൾ, ബൈജു പ്രസാദ്, ഹരികൃഷ്ണൻ, ജെ.ബിജു, ബി.സുമേഷ്, പി.എസ്.ഷീജ, കെ.സജീവ്, പി.ആർ.രാകേഷ്, കെ.വി.ബോബൻ, കെ.സി.സഞ്ജീവ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |