SignIn
Kerala Kaumudi Online
Friday, 19 June 2026 5.12 AM IST

കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്

ആലപ്പുഴ: ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന എട്ടാംഘട്ട കുളമ്പു രോഗ പ്രതിരോധ കുത്തിവയ്പ്പ് നാളെ മുതൽ 18 പ്രവൃത്തി ദിവസങ്ങളിലായി ജില്ലയിൽ നടക്കും. ഈ ദിവസങ്ങളിൽ മൃഗ സംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥർ കർഷകഭവനങ്ങൾ സന്ദർശിച്ച് ഉരുക്കൾക്ക് സൗജന്യമായി കുത്തിവയ്പ്പ് നൽകും. കന്നുകാലികൾക്ക് മാരകവും കർഷകർക്ക് കടുത്ത സാമ്പത്തിക നഷ്ടവും ഉണ്ടാക്കുന്ന കുളമ്പുരോഗം തുടർച്ചയായ പ്രതിരോധ കുത്തിവയ്പ്പുകളിലൂടെ മാത്രമേ തടഞ്ഞു നിർത്താനാകൂ. എല്ലാ കർഷകരും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ആലപ്പുഴ ചീഫ് വെറ്ററിനറി ഓഫീസർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL