
ആലപ്പുഴ: സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വിമന്റെ (സാഫ്) കീഴിൽ പ്രവർത്തിക്കുന്ന യൂണിറ്റുകളുടെ ഉത്പന്നങ്ങളുടെ വിപണനവും, പ്രചാരണവും ലക്ഷ്യമാക്കി മാസച്ചന്ത സംഘടിപ്പിച്ചു. നഗരസഭയിലെ മാസച്ചന്ത നഗരസഭ ചെയർപേഴ്സൺ മോളി ജേക്കബ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ജോസ് ചെല്ലപ്പൻ അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ മായ രാജേന്ദ്രൻ സ്വാഗതം പറഞ്ഞു. സ്ഥിരംസമിതി അദ്ധ്യക്ഷരായ രശ്മി സനിൽ, എ എം നൗഫൽ, സി ജ്യോതിമോൾ, എസ് ഫൈസൽ. കൗൺസിലർമാരായ ലൈല ബീവി, സിനു കെ കെ , ശോഭ, ആർ കണ്ണൻ, നഗരസഭാ സെക്രട്ടറി സനിൽ എസ്, സാഫ് അസി.നോഡൽ ഓഫീസർ രാകേഷ് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |