മാവേലിക്കര: ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ പ്രവർത്തിക്കുന്ന മോഡൽ കരിയർ ഗൈഡൻസ് സെന്ററിന്റെ മേൽനോട്ടത്തിൽ തൊഴിൽ മേള നാളെ മാവേലിക്കര മിനി സിവിൽ സ്റ്റേഷനിലെ മൂന്നാം നിലയിലുള്ള കോൺഫറൻസ് ഹാളിൽ നടക്കും. സ്വകാര്യ സ്ഥാപനങ്ങളിലെ 150 ഓളം ഒഴിവുകളിലേക്ക് നടക്കുന്ന ഈ നിയമനത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി എന്നിവയുള്ളവർക്ക് പങ്കെടുക്കാം. 20 നും 45 നും മദ്ധ്യേപ്രായമുള്ള ഉദ്യോഗാർത്ഥികൾ രാവിലെ 10 ന് റിപ്പോർട്ട് ചെയ്യേണ്ടതാണ്. സൗജന്യ രജിസ്ട്രേഷനും തൊഴിൽദാതാക്കളുടെ വിവരങ്ങൾ അറിയുന്നതിനുമായി https://forms.gle/MtixMaZXBQrG9wWP7 എന്ന ലിങ്ക് സന്ദർശിക്കണം. ഫോൺ: 0479-2344301, 944676524
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |