SignIn
Kerala Kaumudi Online
Saturday, 20 June 2026 4.15 AM IST

ആരോഗ്യ മേഖലയിലെ ചരിത്രനേട്ടം : ചെന്നിത്തല

ഹരിപ്പാട്:അപ്പർ കുട്ടനാട് മേഖലയിലെ ജനങ്ങൾക്ക് മികച്ച ആരോഗ്യസേവനങ്ങൾ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഹരിപ്പാട് മെഡിക്കൽ കോളേജ് പദ്ധതി യു.ഡി.എഫ് സർക്കാർ ആവിഷ്കരിച്ചതെന്ന് മന്ത്രിയും ഹരിപ്പാട് എം.എൽ.എയുമായ രമേശ് ചെന്നിത്തല അറിയിച്ചു. സംസ്ഥാനത്ത് സാമ്പത്തികമായും

കാർത്തികപ്പള്ളി, മാവേലിക്കര, ചെങ്ങന്നൂർ, കുട്ടനാട് മേഖലകളിലെ ലക്ഷക്കണക്കിന് ആളുകൾക്ക് അടിയന്തര ചികിത്സയ്ക്കും വിദഗ്ദ്ധ ചികിത്സയ്ക്കുമായി ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളെ ആശ്രയിക്കേണ്ട സാഹചര്യം നിലനിൽക്കുന്നതിനാലാണ് മെഡിക്കൽ കോളേജിന്റെ ആവശ്യകത ശക്തമായി ഉയർന്നുവന്നത്.

2012-ൽ മുൻ യു.ഡി.എഫ് സർക്കാർ ഹരിപ്പാട് മെഡിക്കൽ കോളേജിന് ഭരണാനുമതി നൽകുകയും, കരുവാറ്റയിൽ ഭൂമി ഏറ്റെടുക്കുകയും, പദ്ധതിയുടെ പ്രാഥമിക നടപടികൾ പൂർത്തിയാക്കുകയും ചെയ്തിരുന്നു. തുടർന്ന് 2015-ൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മെഡിക്കൽ കോളേജിന്റെ ശിലാസ്ഥാപനം നിർവഹിച്ചു. എന്നാൽ പിന്നീട് പദ്ധതി മുന്നോട്ടുപോയില്ല. പദ്ധതി പുനരുജ്ജീവിപ്പിക്കണമെന്നാവശ്യപ്പെട്ട് നിയമസഭയിലും സർക്കാരിന് മുന്നിലും തുടർച്ചയായി വിഷയമുന്നയിച്ചിരുന്നതായും, അതിന്റെ ഫലമായാണ് പുതിയ യു.ഡി.എഫ് സർക്കാർ സംസ്ഥാന ബഡ്ജറ്റിൽ മെഡിക്കൽ കോളേജിന് അംഗീകാരം നൽകിയതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം ആരംഭിക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL