ആലപ്പുഴ: പൾസ് പോളിയോ നിവാരണ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ
അഞ്ച് വയസിന് താഴെയുള്ള എല്ലാ കുഞ്ഞുങ്ങൾക്കും 28ന് രണ്ട് തുള്ളി പോളിയോ പ്രതിരോധ വാക്സിൻ നൽകുന്നു. പോളിയോ ദിനാചരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം അന്നേദിവസം രാവിലെ 8ന് കണ്ടല്ലൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ മന്ത്രി എം.ലിജു നിർവഹിക്കും. 96,972 കുട്ടികൾക്കാണ് പോളിയോ വാക്സിൻ നൽകേണ്ടത്. തുള്ളി മരുന്ന് വിതരണത്തിനായി 1,377 ബൂത്തുകൾ ജില്ലയിൽ സജ്ജമാണ്. എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും തിരഞ്ഞെടുക്കപ്പെട്ട അങ്കണവാടികൾ, വായനശാല, ക്ലബ്ബ്, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, ബോട്ട് ജെട്ടി എന്നിവിടങ്ങളിലും ബൂത്തുകൾ പ്രവർത്തിക്കും. ആശുപത്രികളിലും അങ്കണവാടികളിലും രാവിലെ എട്ട് മുതൽ വൈകുന്നേരം അഞ്ച് മണി വരെ തുള്ളി മരുന്ന് ലഭ്യമാണ്. റെയിൽവേ സ്റ്റേഷൻ,ബസ് സ്റ്റേഷൻ തുടങ്ങിയയിടങ്ങളിൽ സജ്ജീകരിച്ചിട്ടുള്ള 30 ട്രാൻസിറ്റ് ബൂത്തുകളുണ്ടാകും. ജില്ലയിൽ ഏഴ് മൊബൈൽ യൂണിറ്റുകളുടെ സേവനം സജ്ജീകരിച്ചിട്ടുണ്ട്. അന്നേ ദിവസം തുള്ളിമരുന്ന് നൽകാത്ത കുട്ടികൾക്ക് ജൂൺ 29, 30ദിവസങ്ങളിൽ അത് ലഭ്യമാക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |