
വളളികുന്നം: ശങ്കരൻ വള്ളികുന്നം രചിച്ച 'കുപ്പിവളയുംകൈവിലങ്ങും എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനം വള്ളികുന്നം വിദ്യാധിരാജ ഓഡിറ്റോറിയത്തിൽ നടന്നു. ഹരി.ആർ പിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം എം.എസ്. അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുൻ എം.പി സി.എസ് സുജാത, ടി.ഡി വിജയൻനായർക്ക് പുസ്തകം നൽകി പ്രകാശനം നിർവഹിച്ചു. പ്രഭാഷകനും സാഹിത്യകാരനുമായ വള്ളികുന്നം രാജേന്ദ്രൻ പുസ്തകപരിചയം നടത്തി. ടി.രഞ്ജിത്ത് സ്വാഗതം പറഞ്ഞു. വി. കെ ശ്രീകുമാർ,ആർ.അശോകൻ ,ബാബു കുഴിവിളയിൽ ,മനോജ് , അനിൽ നീണ്ടകര , രാജൻ മണപ്പള്ളി, സൗലാഷ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |