
ചേർത്തല: വെട്ടയ്ക്കൽ വള്ളോന്തയ്യിൽ ഫാമിലി ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടത്തിയ കാർഷിക സെമിനാറും പച്ചക്കറി തൈ വിതരണവും വയലാർ കൃഷി ഓഫീസർ ബേസിൽ പി.മാർക്കോസ് ഉദ്ഘാടനം ചെയ്തു.വെട്ടയ്ക്കൽ ആൽബി വിൽസിന്റെ വസതിയിൽ നടന്ന സമ്മേളനത്തിൽ പട്ടണക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മമതാ സിംഗ് അദ്ധ്യക്ഷത വഹിച്ചു. പട്ടണക്കാട് കൃഷി ഓഫീസർ കിരൺ തോമസിൽ നിന്ന് വി.എഫ്.ടി സെക്രട്ടറി മഞ്ജു ബിജു തൈകൾ ഏറ്റുവാങ്ങി. ട്രസ്റ്റ് വൈസ് പ്രസിഡന്റ് വി.എൻ.ഹാരോൾഡ്,സെബാസ്റ്റ്യൻ ജോസഫ്,വി.എൻ. ജോ,റോയ് വള്ളോന്തയ്യിൽ,നോയൽ സെബാസ്റ്റ്യൻ,ഷേർളി സെബാസ്റ്റ്യൻ, ആൽബി വിൽസ്,സീന തോമസ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |