SignIn
Kerala Kaumudi Online
Monday, 29 June 2026 4.48 AM IST

പി.ജയദേവ് അനുസ്മരണം

sfd

ആലപ്പുഴ: ഐക്യഭാരതം ഗ്രന്ഥശാല ആൻഡ് വായനശാലയുടെ നേതൃത്വത്തിൽ ഗ്രന്ഥശാല സംഘം രൂപീകരണത്തിന്റെ 80-ാം വാർഷികവും വായനാപക്ഷാചരണത്തിന്റെയും ഭാഗമായി പി.ജയദേവ് അനുസ്മരണ സമ്മേളനം നടന്നു.ആര്യാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.ജിജിമോൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല വൈസ് പ്രസിഡന്റ് പി.ഹേമനാഥ് അദ്ധ്യക്ഷനായി.എൻ.ഹരിലാൽ, ആർ.ലക്ഷ്മണൻ, ദീപ്തി സന്തോഷ് എന്നിവർ സംസാരിച്ചു.
30ന് രാവിലെ 10ന് സ്കൂൾ കുട്ടിക്ക് വേണ്ടി പുസ്തക പരിചയം നടക്കും. വൈകുന്നേരം 6ന് പൊൻകുന്നം വർക്കി അനുസ്മരണം ജയൻ തോമസ് ഉദ്ഘാടനം ചെയ്യും.സി.കെ.സുകുമാരപ്പണിക്കർ അദ്ധ്യക്ഷനാക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL