
ഹരിപ്പാട്: കരുവാറ്റ എൻ.എസ്.എസ് ഗേൾസ് ഹൈസ്കൂളിൽ കെ.സി വേണുഗോപാൽ എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച സ്കൂൾ ബസ് കെ.സി.വേണുഗോപാൽ എം.പി ഫ്ലാഗ് ഓഫ് ചെയ്തു. യോഗത്തിൽ പി.ടി.എ പ്രസിഡന്റ് പി.ടി.മധു അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ.നാഥൻ, കുമാരപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആശാ രാമചന്ദ്രൻ, കരുവാറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ മനു, ഹെഡ്‌മാസ്റ്റർ ജെ.എസ്.രാജേഷ്, കരുവാറ്റ ചന്ദ്രബാബു, കെ.കെ.സുരേന്ദ്രനാഥ്, ലത ശരവണ, കെ.സുധീർ, ബി.ഡി.ഒ ബിന്ദു ബാലകൃഷ്ണൻ, സലീംഖാൻ, അദ്ധ്യാപിക വിഷ്ണുപ്രിയ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |