SignIn
Kerala Kaumudi Online
Wednesday, 01 July 2026 5.12 AM IST

സെൻസസ് 2027, വിവരശേഖരണം ഇന്നുമുതൽ

ആലപ്പുഴ: ദേശീയ സെൻസസ് 2027ന്റെ ഒന്നാംഘട്ടത്തിന് ഇന്ന് തുടക്കംമാകും. ആദ്യഘട്ടപ്രവർത്തനമായ വീടുകളുടെ പട്ടികപ്പെടുത്തലും വീടുകളുടെ സെൻസസും പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി എന്യുമറേറ്റർമാർ വീടുകളിലെത്തും. ജൂലായ് 30 വരെയാണ് വീടുകളുടെ സെൻസസ് നടക്കുക. 3930 എന്യുമറേറ്റർമാരുണ്ടാകും. 637 സൂപ്പർവൈസർമാർക്കാണ് ഏകോപനച്ചുമതല .ഒരു എന്യുമറേറ്റർ 200-250 വീടുകളുടെയും 800-1000 വ്യക്തികളുടെയും വിവരങ്ങൾശേഖരിക്കണം.

സെൻസസ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട എന്യുമറേറ്റർമാരും സൂപ്പർവൈസർമാരും ചാർജ് ഓഫീസർമാരിൽ നിന്ന് സെൻസസ് കിറ്റും അനുബന്ധ സാമഗ്രികളും കൈപ്പറ്റി ജൂലായ് 3 വരെ തങ്ങൾക്ക് അനുവദിച്ചിട്ടുള്ള ഹൗസ് ലിസ്റ്റിംഗ് ബ്ലോക്കുകളിൽ ഫീൽഡ് സന്ദർശനവും പ്രാഥമിക പരിശോധനയും നടത്തിയാണ് സെൻസസ് പ്രവർത്തനങ്ങൾ ആരംഭിക്കുക. സെൻസസിന്റെ പ്രാരംഭ പ്രവർത്തനങ്ങളുടെ ഭാഗമായി ഓരോ ഹൗസ് ലിസ്റ്റിംഗ് ബ്ലോക്കിന്റെയും (എച്ച് എൽ ബി) മാപ്പുകൾ എന്യൂമറേറ്റർമാർക്ക് മൊബൈൽ ആപ്ലിക്കേഷനിലും സൂപ്പർവൈസർമാർക്ക് അവരുടെ സൂപ്പർവൈസറി സർക്കിളിന്റെ മാപ്പായും ലഭ്യമാണ്. എന്യുമറേറ്റർമാർ കെട്ടിടങ്ങളും വീടുകളും കണ്ടെത്തി ആദ്യം നമ്പർ നൽകുകയും പിന്നീട് വീടുകൾ സന്ദർശിച്ച് മൊബൈൽ ആപ്പിൽ വിവരങ്ങൾ രേഖപ്പെടുത്തുകയും ചെയ്യും.

34 ചോദ്യങ്ങൾക്ക് ഉത്തരം നൽകണം

ഭവനഘടന, സൗകര്യങ്ങൾ, ആസ്തി എന്നിവ ഉൾകൊള്ളുന്ന 34 ചോദ്യങ്ങൾക്കാണ് ഉത്തരം തേടുക. വീട്ടുനമ്പർ, വീടിന്റെ തറ, ഭിത്തി, മേൽക്കൂര എന്നിവ നിർമിക്കാൻ ഉപയോഗിച്ച സാമഗ്രികൾ, മുറികളുടെ എണ്ണം, കുടിവെള്ള സ്രോതസ്സ്, എൽ.പി.ജി കണക്ഷൻ, ടിവി, ഇന്റർനെറ്റ്, സ്കൂട്ടർ, കാർ എന്നിവയൊക്കെ സംബന്ധിച്ച ചോദ്യങ്ങൾ ചോദ്യാവലിയിലുണ്ട്. ശേഖരിച്ച എല്ലാ വിവരങ്ങളും രഹസ്യമായി സൂക്ഷിക്കും. വീട്ടിലെ ഏതെങ്കിലും അംഗം സെൽഫ് എന്യുമേറേഷൻ പൂർത്തീകരിച്ചിട്ടുണ്ടെങ്കിൽ ഭവനസന്ദർശനത്തിന് എന്യൂമറേറ്റർ എത്തുമ്പോൾ സെൽഫ് എന്യുമേറേഷൻ ഐ.ഡി(എസ് .ഇ .ഐ.ഡി) കൈമാറണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL