SignIn
Kerala Kaumudi Online
Wednesday, 01 July 2026 5.12 AM IST

'യെസ് ടു എൻ.സി.സി, നോ ടു ഡ്രഗ്സ്'

photo

ചേർത്തല:സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ ക്യാമ്പയിനായ ഓപ്പറേഷൻ തൂഫാൻ പദ്ധതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അർത്തുങ്കൽ സെന്റ് ഫ്രാൻസിസ് അസിസി ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.സി.സി കേഡറ്റുകൾ ലഹരിക്കെതിരെ കൈകോർക്കുന്നു.യെസ് ടു എൻ.സി.സി,നോ ടു ഡ്രഗ്സ് എന്ന പദ്ധതി ഹെഡ്മിസ്ട്രസ് പ്രീമ തോമസ് ഉദ്ഘാടനം ചെയ്തു. ഇതിനോട് അനുബന്ധിച്ച് സ്‌കൂളിലെ എൻ.സി.സി കേഡറ്റുകൾ ലഹരിക്കെതിരെയുള്ള ഓപ്പറേഷൻ തൂഫാന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് മുഖ്യമന്ത്രിക്ക് എഴുതിയ കത്തുകൾ അർത്തുങ്കൽ തപാൽ ആഫീസിലെ പെട്ടിയിൽ നിക്ഷേപിച്ചു. എൻ.സി.സി ഓഫീസർ അലോഷ്യസ് ജോസഫ്, പി.ടി.എ പ്രസിഡന്റ് സുരേഷ് സെബാസ്റ്റ്യൻ,മെറിറ്റ ആന്റണി,കെ.ഡബ്ലിയു.സെബാസ്റ്റ്യൻ,അനിമോൾ,റോഷൽ,ജോസഫ്,ആന്റണി ക്ലിന്റ് എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL