
അമ്പലപ്പുഴ : കേരള സ്‌റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ അമ്പലപ്പുഴ തെക്ക് യൂണിറ്റ് കൺവൻഷനും നവാഗതർക്ക് സ്വീകരണവും ബ്ളോക്ക് പ്രസിഡന്റ് കെ. ഗോപി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ. ജി .വേണുനാഥൻ അധ്യക്ഷനായി . സംസ്ഥാന കൗൺസിലംഗം കെ .പി .രാജമ്മ നവാഗതരെ സ്വീകരിച്ചു. സെക്രട്ടറി സി.വി. പീതാംബരൻ , കെ. ഉണ്ണിക്കൃഷ്ണൻ , കെ. വസന്തകുമാർ , എൻ. രാജപ്പൻപിള്ള , എ. കെ .മൈക്കിൾ , കെ. ഭാസ്ക്കരൻ നായർ ,വി. എസ്. ഭാസ്ക്കരൻ ആചാരി എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |