SignIn
Kerala Kaumudi Online
Thursday, 02 July 2026 5.20 AM IST

വിദ്യാഭ്യാസ ക്യാഷ് അവാർഡ്

s

തുറവൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ തുറവൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ ക്യാഷ് അവാർഡ് വിതരണവും അനുമോദന സമ്മേളനവും സംഘടിപ്പിച്ചു. ഡെപ്യൂട്ടി സ്പീക്കർ അഡ്വ. ഷാനിമോൾ ഉസ്മാൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ആർ. ഗീതാമണി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.ആർ. സുഗതൻ സ്വാഗതവും ട്രഷറർ കെ. മുരളീധരൻ നന്ദിയും പറഞ്ഞു. ജില്ലാ പ്രസിഡന്റ് എം.പ്രസാദ്, ബ്ലോക്ക് സെക്രട്ടറി കെ. പ്രകാശൻ, ട്രഷറർ എം.പി. അശോകൻ, കെ.ആർ. പുഷ്പരാജ്, സി. രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു. എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് ക്യാഷ് അവാർഡ് നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL