ആലപ്പുഴ: 72-ാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് വിപുലമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാൻ പബ്ലിസിറ്റി കമ്മിറ്റി യോഗം തീരുമാനിച്ചു. ഭാഗ്യചിഹ്ന മത്സരത്തിന് അപേക്ഷ ക്ഷണിക്കും. ഭാഗ്യചിഹ്നത്തിന് പേരിടൽ, 'നിറച്ചാർത്ത്', കമന്ററി, ഫേസ് പെയിന്റിംഗ് തുടങ്ങിയ മത്സരങ്ങളും നടത്തും.
ആലപ്പുഴ പ്രസ് ക്ലബ്ബും മോഹനൻ പരമേശ്വരൻ ഫൗണ്ടേഷനുമായി സഹകരിച്ച് വള്ളംകളിയുടെ ചരിത്രവും ആവേശവും വിളിച്ചോതുന്ന ഫോട്ടോ പ്രദർശനവും ഒരുക്കും. ജനങ്ങളിലേക്ക് വേഗത്തിലെത്തുന്നതിനായി ആകർഷകമായ പ്രെമോ വീഡിയോയും സാമൂഹ്യമാധ്യമങ്ങൾ വഴിയുള്ള പ്രത്യേക കാമ്പയിനുകളും സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു.
പബ്ലിസിറ്റി കമ്മിറ്റി കൺവീനറായ ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ.എസ്.സുമേഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കമ്മിറ്റി അംഗങ്ങളായ സി.പ്രദീപ്, എ.എൻ.പുരം ശിവകുമാർ, കൗൺസിലർമാരായ എ.എം.നൗഫൽ, ബെന്നി ജോസഫ്, ടി.ആർ.ആസാദ്, രമേശൻ ചെമ്മാപറമ്പിൽ, എസ്.എ.അബ്ദുൽസലാം ലബ്ബ, കെ.നാസർ, സുബാഷ് ബാബു, പി.കെ.ബൈജു, നസീർ പുന്നക്കൽ, ഹരികുമാർ വാലേത്ത്, അസിസ്റ്റന്റ് എഡിറ്റർ ടി.എ.യാസിർ, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ പി.എസ്.സജിമോൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |