
തുറവൂർ : പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ നെൽകൃഷിയും പച്ചക്കറി കൃഷിയും വ്യാപിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. രാജേന്ദ്രൻ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തിൽ ചേർന്ന കൃഷി ഓഫീസർമാരുടെയും പാടശേഖര സമിതി ഭാരവാഹികളുടെയും അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈസ് പ്രസിഡന്റ് സിന്ധു വാവക്കാട്, സ്ഥിരംസമിതി അധ്യക്ഷരായ എം.എൻ. സിമിൽ, വി.കെ. ഗൗരീശൻ, തങ്കമണി സോമൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.ജെ. ഹെൻട്രി, സി.ബി. മോഹൻദാസ്, ബി.ഡി.ഒ. ശ്രീലത, കൃഷി അസി.ഡയറക്ടർ ജീഷ്മ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |