
അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്തിൽ കർഷകസഭയും, ഞാറ്റുവേലയും സംഘടിപ്പിച്ചു. കർഷകർക്ക് 'ഓണത്തിന് ഒരു വിസ്മയം' എന്നപേരിലുള്ള സംസ്ഥാന സർക്കാരിന്റെ സൗജന്യ പച്ചക്കറി വിത്തുകൾ ചടങ്ങിൽ വിതരണം ചെയ്തു. പ്രസിഡന്റ് റാണി ഹരിദാസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ .എഫ്. തോബിയാസ് അദ്ധ്യക്ഷത വഹിച്ചു.സ്ഥിരം സമിതി അധ്യക്ഷന്മാരായ മുംതാസ് സെമീർ, പി.ഉണ്ണികൃഷ്ണൻ, പഞ്ചായത്ത് അംഗങ്ങളായ പുഷ്‌പ്പരാജൻ, ജയ സി, എം. ഷീജ, കൃഷി ഓഫീസർ നീരജ,കാർഷിക വികസന സമിതി അംഗങ്ങളായ തോമസുകുട്ടി മുട്ടശ്ശേരിൽ, കെ.എ.കുഞ്ഞുമോൻ, ഷാജി ഗ്രാമദീപം, മനോഹരൻ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |