SignIn
Kerala Kaumudi Online
Thursday, 02 July 2026 5.20 AM IST

കുടിവെള്ള പൈപ്പുകൾക്ക് കുറുകെയുള്ള 5 മേൽപ്പാതകൾ നിരീക്ഷണത്തിൽ

ചേർത്തല : പതിനൊന്നാം മൈൽ മേൽപ്പാതയിലെ ഗർത്തം വാഹനയാത്രക്കാർക്ക് ആശങ്കയായ സാഹചര്യത്തിൽ വടക്കൻമേഖലയിൽ കുടിവെള്ളകുഴലുകൾ കടന്നുപോകുന്ന മേൽപാതകളെല്ലാം നിരീക്ഷണത്തിലാക്കി​. പത്മാക്ഷി കവല,വയലാർ കവല, തങ്കി കവല,തിരുവിഴ,കണിച്ചുകുളങ്ങര എന്നിവിടങ്ങളിൽ കുഴൽ മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തികൾ പൂർത്തിയാക്കാതെയാണ് പാത നിർമ്മിച്ചത്.

ഇവിടെ കുഴലുകളിൽ ചോർച്ചയുണ്ടായാൽ പതി​നൊന്നാം മൈലി​ലുണ്ടായതി​ന് സമാനമായ സാഹചര്യത്തിനു സാദ്ധ്യതയുണ്ട്.തുറവൂർ മുതൽ മാരാരിക്കുളം കളിത്തട്ടുവരെ രണ്ടു ഘട്ടങ്ങളിലായി 14.5 കിലോമീറ്റർ പ്രധാന പമ്പിംഗ് കുഴലാണ് (350 എം. മുതൽ 600 എം.എം വരെ) മാറ്റേണ്ടത്. ഇതിൽ 13 കിലോമീറ്റർ കുഴലുകൾക്കു പകരം കുഴലുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും നിലവിൽ പാതയ്ക്കടിയിലൂടെയുള്ള കുഴലിൽ ഇപ്പോഴും കണക്ഷൻ മാറ്റാനായിട്ടില്ല. കുഴൽ സ്ഥാപിക്കൽ പൂർണമാകാത്തതും അനുബന്ധ പ്രവർത്തനങ്ങൾ നടത്താത്തതുമാണ് തടസം.
കുഴലുകൾ മാറ്റിസ്ഥാപിച്ചശേഷം മാത്രം മേൽപ്പാത മതി​യെന്ന് പല തവണ ജല അതോറിട്ടി ആവശ്യപ്പെട്ടെങ്കിലും ഇത് പരിഗണിക്കാതെയാണ് നിർമ്മാണ കമ്പനികൾ നീങ്ങിയത്. ഇക്കാര്യങ്ങൾ ചൂണ്ടി​ക്കാട്ടി​ കളക്ടർക്കടക്കം ജല അതോറിട്ടി പരാതി നൽകിയിരുന്നതുമാണ്.
പതിനൊന്നാം മൈലിലുണ്ടായ ഗർത്തത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ മേൽപാതകളിലും പരിശോധന നടത്തമെന്നാണ് ദേശീയപാത അതോറിട്ടി ഡി.ജി.എം ജോൺജീവൻ പറഞ്ഞത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL